തൃക്കാക്കര സ്വർണക്കടത്തിൽ അറസ്റ്റിലായ ഷാബിൻ ഡി.വൈ.എഫ്.ഐ നേതാവെന്ന് കെ സുധാകരൻ

കൊച്ചി: തൃക്കാക്കര സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ ഷാബിൻ ഡിവൈഎഫ്ഐ നേതാവെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. ഷാബിന്റെ ഇടപെടലിൽ പിതാവും മുസ്ലിം ലീഗ് നേതാവും തൃക്കാക്കര നഗരസഭാ വൈസ് ചെയർമാനുമായ എ എ ഇബ്രാഹിംകുട്ടിക്ക് പങ്കില്ലെന്നും കെ. സുധാകരൻ പറഞ്ഞു. താൻ ഭീഷണിപ്പെടുത്തിയത് എന്താണെന്ന് കെ.വി തോമസ് വ്യക്തമാക്കണം. കെ.വി തോമസിനെതിരായ എ.ഐ.സി.സി നടപടിയെ സ്വാഗതം ചെയ്യുന്നുവെന്നും സുധാകരൻ പറഞ്ഞു.

മ​ക്ക​ൾ ചെ​യ്ത കു​റ്റ​ത്തി​ന് പി​താ​വ് ജ​യി​ലി​ൽ പോ​വു​ക​യാ​ണെ​ങ്കി​ൽ ആ​ര് ആ​ദ്യം ജ​യി​ലി​ൽ പോ​ക​ണ​മെ​ന്ന ചോദ്യമാണ് വി.ഡി സതീശൻ ഉന്നയിച്ചത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയെ നേതൃത്വം പ്രഖ്യാപിക്കും. ഇക്കാര്യത്തിൽ കൂടിയാലോചന നടക്കുകയാണെന്നും വി.ഡി സതീശൻ പറഞ്ഞു.

അന്തരിച്ച തൃക്കാക്കര എം.എൽഎ പിടി തോമസിന്റെ ഭാര്യ ഉമ തോമസിനെ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി പരിഗണിക്കുന്നോ എന്ന ചോദ്യത്തോട് സുധാകരനും സതീശനും മറുപടി നൽകിയില്ല. ജില്ലയിലെ പ്രധാന നേതാക്കളെല്ലാം പരിഗണനാ പട്ടികയിലാണ്. എ.ഐ.സി.സി നേതൃത്വവുമായി ആലോചിച്ച് തീരുമാനമെടുക്കുന്നുമെന്നും ഇരുവരും വ്യക്തമാക്കി.

Tags:    
News Summary - K Sudhakaran said that Shabin, who was arrested in the Thrikkakkara gold smuggling, is a DYFI leader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.