പ്രതീകാത്മക ചിത്രം

വയനാട്ടിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ താൽകാലികമായി നിർത്തി

കോഴിക്കോട്: കനത്ത മഴയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് നിന്ന് വയനാട്ടിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ താൽകാലികമായി നിർത്തിവെച്ചു. പൊലീസ് നിർദേശത്തെത്തുടർന്നാണ് സർവീസുകൾ നിർത്തിവെച്ചതെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു. സ്ഥിതി സാധാരണ നിലയിലായാൽ സർവീസുകൾ പുനരാരംഭിക്കും.

കനത്ത മഴ തുടരുന്ന വയനാട്ടിലെ മുണ്ടക്കൈയിലും ചൂരല്‍മലയിലും വന്‍ഉരുള്‍പൊട്ടലുണ്ടായിട്ടുണ്ട്. ചൂരൽമലയിൽ നിന്ന് മുണ്ടക്കൈയിലേക്ക് പോകുന്ന പാലം തകർന്ന് പ്രദേശം ഒറ്റപ്പെട്ട അവസ്ഥയിലാണ്. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. ദുരന്തത്തിന്‍റെ വ്യാപ്തി ഇതുവരെ വ്യക്തമല്ല.

താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ചുരത്തിൽ ഗതാഗത തടസമുണ്ടാകാതിരിക്കാനും മുണ്ടക്കൈ രക്ഷാപ്രവർത്തന സാമഗ്രികൾ എത്തിക്കുന്നതിനും ചുരത്തിലൂടെ സഞ്ചാര പാതയൊരുക്കാൻ വേണ്ടിയാണിത്.

Tags:    
News Summary - KSRTC Bus Services to Wayanad Temporarily Stopped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.