കണ്ണൂർ: അക്രമ രാഷ്ട്രീയത്തിെൻറ കണ്ണൂർ കളത്തിൽ കൊണ്ടും െകാടുത്തും വളർന്ന നേതാവാണ് കെ. സുധാകരൻ. എതിരാളികൾക്കുമുന്നിൽ മുട്ടുമടക്കാത്ത പോരാളി. നിലപാടുകൾ തുറന്നുപറയുന്ന ആർജവം. അവസാനം വരെ അണികൾക്കൊപ്പം നിൽക്കുന്ന ശൈലി. എല്ലാം ചേർന്ന് നേടിയെടുത്ത തേൻറടിയെന്ന പ്രതിച്ഛായയാണ് പ്രതിസന്ധിഘട്ടത്തിൽ കെ. സുധാകരെന കോൺഗ്രസിെൻറ തലപ്പത്ത് എത്തിക്കുന്നത്.
കണ്ണൂര്‍ നടാലില്‍ രാമുണ്ണിയുടെയും മാധവിയുടെയും മകനായി 1948ല്‍ ജനിച്ചു. തലശ്ശേരി ബ്രണ്ണന്‍ കോളജില്‍നിന്ന് ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം എല്‍എല്‍.ബിയും പൂര്‍ത്തിയാക്കി. പഠനകാലത്ത് കെ.എസ്.യുവിലൂടെ തുടങ്ങി കോൺഗ്രസിൽ. 1969ല്‍ കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ സംഘടന കോണ്‍ഗ്രസിെൻറ കൂടെനിന്നു. സംഘടന കോണ്‍ഗ്രസില്‍നിന്ന് '78ൽ ജനത പാര്‍ട്ടിയിലെത്തി. ജനതയില്‍ കെ. ഗോപാലന്, കമലം തുടങ്ങിയവര്‍ ചേര്‍ന്ന് ജനത (ജി) ഉണ്ടാക്കിയപ്പോള്‍ അവര്‍ക്കൊപ്പമായി. 1984ല്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചുവന്നു.
1991ൽ കണ്ണൂർ ഡി.സി.സി പ്രസിഡൻറായി തെരെഞ്ഞടുക്കപ്പെട്ടതോെടയാണ് കോൺഗ്രസിൽ കെ. സുധാകരൻ ചുവടുറപ്പിച്ചത്. നീണ്ട ഇടവേളക്കുശേഷം, പി.വി. നരസിംഹറാവു പാര്‍ട്ടി അധ്യക്ഷനായിരിക്കെ നടന്ന സംഘടനാ തെരഞ്ഞെടുപ്പിൽ ആൻറണി, കരുണാകരൻ ഗ്രൂപ്പുകൾക്കെതിരെ തനിച്ച് മത്സരിച്ചു ജയിച്ചാണ് കെ. സുധാകരൻ കണ്ണൂരിലെ കോൺഗ്രസിെൻറ അമരത്തെത്തിയത്. സി.പി.എമ്മിെൻറ ഏറ്റവും വലിയ ശക്തികേന്ദ്രമായ ജില്ലയിൽ കൊണ്ടും കൊടുത്തും തന്നെയാണ് സുധാകരൻ പിടിച്ചുനിന്നത്. കെ. സുധാകരനുനേരെ സി.പി.എമ്മിെൻറ ഭാഗത്തുനിന്ന് ഒന്നിലധികം തവണ വധശ്രമങ്ങളുണ്ടായി.
ഇ.പി. ജയരാജനെ ട്രെയിൻ യാത്രക്കിടെ വെടിവെച്ചുെകാല്ലാൻ ശ്രമിച്ച സംഭവത്തിൽ കെ. സുധാകരനുനേരെയും ആരോപണമുയർന്നു. കെ. സുധാകരെൻറ അനുയായികളായ ഡസനിലധികം കോൺഗ്രസ് പ്രവര്‍ത്തകർ സി.പി.എമ്മിെൻറ കൊലക്കത്തിക്ക് ഇരയായിട്ടുണ്ട്. കെ. സുധാകരൻ നയിച്ചിരുന്ന കാലത്ത് കോൺഗ്രസുകാരാൽ കൊല്ലപ്പെട്ട സി.പി.എമ്മുകാരുടെ പട്ടികയും സമാനമാണ്. വെല്ലുവിളികള്‍ ഏറ്റെടുത്താണ് സുധാകരൻ മുന്നേറിയത്.
1980ല്‍ എ.കെ.ജിയുടെ നാടായ എടക്കാടുനിന്ന് നിയമസഭയിലേക്ക് കന്നിയങ്കം. '82ലും എടക്കാടുനിന്ന് മത്സരിച്ചു. വലിയ ഭൂരിപക്ഷത്തിൽ എല്‍.ഡി.എഫ് ജയിക്കുന്ന മണ്ഡലത്തില്‍ സുധാകരന് വന്നപ്പോൾ ഭൂരിപക്ഷം പടിപടിയായി കുറഞ്ഞു.
'90ലെ തെരഞ്ഞെടുപ്പില്‍ എടക്കാട്ട് വെറും 219 വോട്ടിനാണ് തോറ്റത്. കള്ളവോട്ട് പരാതിയുമായി കെ. സുധാകരൻ കോടതിയെ സമീപിച്ചു.
സി.പി.എമ്മിലെ ഒ. ഭരതെൻറ വിജയം റദ്ദാക്കിയ കോടതി സുധാകരനെ വിജയിയായി പ്രഖ്യാപിച്ചത് കേരളത്തിെൻറ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ അപൂർവ അധ്യായമാണ്. 1996ലും 2001ലും 2006ലും കണ്ണൂരില്‍നിന്ന് എം.എല്‍.എ ആയി തെരഞ്ഞെടുക്കപ്പെട്ടു. എ.കെ. ആൻറണി മന്ത്രിസഭയില്‍ വനം മന്ത്രിയായി. 2009ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍നിന്നു വിജയിച്ചു.
2014ല്‍ കണ്ണൂര്‍ ലോക്സഭ മണ്ഡലത്തിലും 2016ല്‍ ഉദുമ നിയമസഭ മണ്ഡലത്തിലും മത്സരിച്ചു.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ വമ്പന്‍ ഭൂരിപക്ഷത്തിലാണ് കണ്ണൂര്‍ മണ്ഡലം സി.പി.എമ്മില്‍നിന്നു പിടിച്ചെടുത്തത്. അധ്യാപികയായി വിരമിച്ച സ്മിതയാണ് ഭാര്യ. സന്‍ജ്യോത് (ബിസിനസ്, കോയമ്പത്തൂര്‍), സൗരഭ് എന്നിവര്‍ മക്കള്‍. മരുമകള്‍: ശ്രീലക്ഷ്മി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.