സി.പി.എം ആക്രമണങ്ങളിൽനിന്ന് ആർ.എസ്.എസ് ശാഖക്ക് സംരക്ഷണം നൽകിയിട്ടുണ്ടെന്ന കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ പ്രസ്താവനക്കെതിരെ പി.വി അൻവർ എം.എൽ.എ രംഗത്ത്. ആർ.എസ്.എസിനെ സംരക്ഷിച്ചു എന്ന് പറയുന്ന കെ. സുധാകരനോടുള്ള നിലപാട് മുസ്‍ലിം ലീഗ് അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കണം എന്നും അൻവർ ആവശ്യപ്പെട്ടു. ഫേസ്ബുക്കിൽ സാദിഖലി തങ്ങളെ ടാഗ് ചെയ്തുകൊണ്ടാണ് അദ്ദേഹത്തിന്റെ വിമർശനം.
"ആർ.എസ്.എസ് ശാഖ തകർക്കാൻ സി.പി.എം ശ്രമിച്ചപ്പോൾ സംരക്ഷണം നൽകി. ആർ.എസ്.എസ് ശാഖ സംരക്ഷിക്കാൻ കോൺഗ്രസുകാരെ വിട്ടു നൽകി"
ആർ.എസ്.എസിനെ വളർത്തുന്നതാരെന്ന കാലങ്ങളായുള്ള ലീഗ് അണികളുടെ ചോദ്യങ്ങൾക്ക് കെ.പി.സി.സി അധ്യക്ഷൻ കൃത്യമായ ഉത്തരം നൽകിയിട്ടുണ്ട്. എന്റെ ചോദ്യം ബഹുമാനപ്പെട്ട പാണക്കാട് തങ്ങളോടാണ്. ആർ.എസ്.എസിന്റെ നയം തന്നെ ന്യൂനപക്ഷങ്ങളെ ഉന്മൂലനം ചെയ്യുക എന്നുള്ളതാണ്. ആ ആർ.എസ്.എസിനെ, സംരക്ഷിച്ച് പിടിച്ച് വളർത്തിയത് തങ്ങളാണെന്ന് അഭിമാനത്തോടെ പ്രഖ്യാപിക്കുന്ന ഒരു ഘടകകക്ഷിയുടെ പ്രസിഡന്റിന്റെ വാക്കുകൾ ഇങ്ങനെ മുന്നിൽ നിൽക്കുമ്പോൾ, താങ്കൾക്ക് ഈ വിഷയത്തിലുള്ള നിലപാടെന്താണ്.?
പുട്ടിന് പീര പോലെ "സമുദായം,സമുദായം" എന്ന് നാഴികക്ക് നാൽപ്പത് വട്ടം ഉച്ചരിക്കാറുള്ള അങ്ങയുടെയും അങ്ങയുടെ പാർട്ടിയുടെയും ഈ വിഷയത്തിലെ നിലപാട് എന്തെന്ന് അറിയാൻ താൽപര്യമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.