മഞ്ചേശ്വരം: കൊടകര കുഴൽപണ കേസിൽ അന്വേഷണം മഞ്ചേശ്വരത്തേക്കും നീണ്ടേക്കും. മഞ്ചേശ്വരത്തെ സ്ഥാനാർഥി കെ. സുന്ദര പണം ലഭിച്ചതിനെ തുടർന്ന് പത്രിക പിൻവലിെച്ചന്ന വെളിപ്പെടുത്തൽ നടത്തിയ പശ്ചാത്തലത്തിലാണിത്. നിയമസഭ തെരഞ്ഞെടുപ്പിൽ സാമ്പത്തിക ആരോപണം ആദ്യം ഉയർന്നത് മഞ്ചേശ്വരത്താണ്. 2016ലെ തെരഞ്ഞെടുപ്പിൽ 462 വോട്ട് പിടിച്ച കെ. സുന്ദരയുടെ സാന്നിധ്യമാണ് കെ. സുരേന്ദ്രൻ 89 വോട്ടിന് പരാജയപ്പെട്ടതിനു കാരണമെന്ന് വോട്ടുനില പറയുന്നുണ്ട്. ഈ സുന്ദരതന്നെ 2021ലും പത്രിക നൽകി. എന്നാൽ, പിൻവലിക്കാൻ ഒരുദിവസം മാത്രം ബാക്കിനിൽക്കെ സുന്ദരയെ കാണാതായി. പിന്നാലെ സുന്ദര ബി.ജെ.പിയിൽ ചേർന്ന വിവരം ബി.ജെ.പി നേതാക്കൾക്കൊപ്പം ചേർന്നുള്ള ചിത്രത്തോടെ പുറത്തുവന്നു. അന്ന് രണ്ടു ലക്ഷം രൂപ കെ. സുന്ദരക്ക് നൽകി പത്രിക പിൻവലിപ്പിെച്ചന്ന ആരോപണം പുറത്തുവന്നിരുന്നു.
തെളിവുകളില്ലാത്തതിനാൽ കൂടുതൽ നടപടികളിേലക്ക് നീങ്ങിയില്ല. രണ്ടു ലക്ഷം രൂപയാണ് കെ. സുന്ദരക്ക് നൽകിയത് എന്ന ഇപ്പോഴത്തെ വെളിപ്പെടുത്തൽ ആരോപണം തെറ്റിയില്ലെന്ന് തെളിയിക്കുന്നു. കൊ ടകര കുഴൽപണ സംഭവവുമായി ബന്ധപ്പെട്ട വിവാദം ഉയർന്നപ്പോഴാണ് സുന്ദരയുടെ ശബ്ദസന്ദേശം പുറത്തുവരുന്നത്. ഇൗ സംഭവത്തിൽ സുന്ദര ഭയന്നിരിക്കുകയാണ്. കേസ് തെൻറ നേരെയും വരുമെന്ന് സുഹൃത്ത് പറഞ്ഞപ്പോഴാണ് പണം ലഭിച്ച കാര്യങ്ങൾ സുന്ദര ഫോണിൽ വെളിപ്പെടുത്തുന്നത്. ഫോൺ സംഭാഷണം പുറത്തായതോടെ സുന്ദര വീണ്ടും ഒളിവിൽ പോയതായാണ് വിവരം.
കോന്നിയിൽ മത്സരിക്കാൻ തീരുമാനിച്ച കെ. സുരേന്ദ്രൻ ഇടതു-വലതു സ്ഥാനാർഥി നിർണയത്തിലെ അനിശ്ചിതത്വം വിവാദമായതോടെയാണ് മഞ്ചേശ്വരത്തേക്ക് എത്തിയത്. ഹെലികോപ്ടറിൽ എത്തിയ സുരേന്ദ്രെൻറ വരവിൽതന്നെ ദുരൂഹതയുണ്ടായിരുന്നു. രണ്ടിടത്ത് മത്സരിച്ച സുരേന്ദ്രൻ പലപ്പോഴായി വന്നത് ഹെലികോപ്ടറിലായിരുന്നു. എന്നാൽ, ഇത് സുരേന്ദ്രെൻറ തെരഞ്ഞെടുപ്പ് ചെലവിൽ ഉൾപ്പെടുത്താത്ത വിധത്തിലാണ് രേഖപ്പെടുത്തിയത്. മണ്ഡലത്തിൽ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനം നിശ്ശബ്ദമായിരുന്നു.
മഞ്ചേശ്വരത്തെ ജാതി, തറവാട് കൂട്ടായ്മകൾക്ക് പണം നൽകിയതായും പറയുന്നു. മറുവശത്ത് ഇടത് സ്ഥാനാർഥിയുടെ ബി.ജെ.പി ബന്ധവും യു.ഡി.എഫ് ഉയർത്തി. എൽ.ഡി.എഫ് സ്ഥാനാർഥി ന്യൂനപക്ഷ കേന്ദ്രങ്ങളിൽ മാത്രം പ്രചാരണം നടത്തിയത് മഞ്ചേശ്വരത്തെ 'ഡീൽ'എന്ന് വ്യാഖ്യാനിക്കപ്പെട്ടു. പണം ഉപയോഗിച്ച് മഞ്ചേശ്വരത്ത് ജയിക്കുമെന്ന് ഉറപ്പിച്ച കെ. സുരേന്ദ്രൻ ഇത്തവണ തോറ്റത് 745 വോട്ടിനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.