ട്രെയിൻ ​തീവെപ്പ് ഗോധ്ര ആവർത്തിക്കാനോ എന്ന് സംശയം - ബി.ജെ.പി

ന്യൂ​ഡ​ൽ​ഹി: കോ​ഴി​ക്കോ​ട് ട്രെ​യി​ൻ തീ​വെ​പ്പ് മ​റ്റൊ​രു ​​ഗോ​ധ്ര ആ​വ​ർ​ത്തി​ക്കാ​നു​ള്ള ശ്ര​മ​മാ​ണോ​യെ​ന്ന സം​ശ​യ​മു​​ണ്ടെ​ന്ന് ബി.​ജെ.​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് കെ. ​സു​രേ​ന്ദ്ര​ൻ. ഇ​തി​ൽ രാ​ജ്യാ​ന്ത​ര വി​ധ്വം​സ​ക ശ​ക്തി​ക​ൾ​ക്കും കേ​ര​ള​ത്തി​ലെ തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ൾ​ക്കും ബ​ന്ധ​മു​ണ്ടോ​യെ​ന്ന് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ഡ​ൽ​ഹി കേ​ര​ള ഹൗ​സി​ൽ സു​രേ​ന്ദ്ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

കേ​ര​ള പൊ​ലീ​സി​ന്റെ അ​ന്വേ​ഷ​ണം വോ​ട്ട് ബാ​ങ്ക് താ​ൽ​പ​ര്യ​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി​യും പാ​ർ​ട്ടി​യും മ​ത​ഭീ​ക​ര​വാ​ദി​ക​ളു​മാ​യി സൗ​ഹൃ​ദ​ത്തി​ലാ​ണെ​ന്നും തീ​വ്ര​വാ​ദ​സം​ഘ​ട​ന​ക​ളു​ടെ പ്ര​വ​ർ​ത്ത​നം സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​വു​ക​യാ​ണെ​ന്നും കെ. ​സു​രേ​ന്ദ്ര​ൻ ആ​രോ​പി​ച്ചു.

സം​സ്ഥാ​നം വ​ലി​യ ക​ട​ക്കെ​ണി​യി​ലും വി​ല​ക്ക​യ​റ്റ​ത്തി​ലും പൊ​റു​തി​മു​ട്ടി നി​ൽ​ക്കു​മ്പോ​ൾ മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും വി​ദേ​ശ​ത്തേ​ക്ക് പോ​വു​ന്ന​ത് ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

Tags:    
News Summary - k surendran about elathur train attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.