കോട്ടയം: പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നടത്തിയ പ്രസ്താവന മുൻവിധികളില്ലാതെ ചർച്ച ചെയ്യാൻ കേരളം തയാറാകണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. നാർേകാട്ടിക് ജിഹാദ് ലോകം മുഴുവൻ ഉള്ളതാണ്. ഭീകരവാദസംഘങ്ങൾക്കെല്ലാം മയക്കുമരുന്ന് സംഘങ്ങളുമായി അഭേദ്യബന്ധമുണ്ടെന്നും സുരേന്ദ്രൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ആഗോളതലത്തിൽ തന്നെ അവർ പണം കണ്ടെത്തുന്നത് മയക്കുമരുന്ന് വ്യാപാരത്തിലൂടെയാണ്. കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. കഴിഞ്ഞ വർഷം മാത്രം 3000 കോടിയുടെ ഹെറോയിനാണ് കേരളത്തിൽ പിടിച്ചത്. ഇന്ത്യയിലേക്ക് വന്ന മയക്കുമരുന്നിെൻറ 75 ശതമാനവും കേരളത്തിലാണ്. ആ യാഥാർഥ്യമാണ് ബിഷപ് പറഞ്ഞത്. കേരളത്തിലെ കുറ്റകൃത്യങ്ങളുടെ കണക്കെടുത്താൽ ബിഷപ് പറഞ്ഞത് സാധൂകരിക്കുന്ന നിരവധി തെളിവുകളുണ്ട്. അതിനെ ഒറ്റതിരിഞ്ഞ്
ആക്രമിക്കുന്നതെന്തിനാണ്. ബിഷപ് ഉന്നയിച്ച വിഷയത്തിനാണ് പ്രാധാന്യം.ആരു പറഞ്ഞു എന്നതിനല്ല. മറ്റുള്ളവർ ആരോപിക്കുന്നതുപോലെ രാഷ്ട്രീയ മുതലെടുപ്പായി ബി.ജെ.പി കാണുന്നില്ല. മുസ്ലിംസമൂഹത്തിലെ ഉൽപതിഷ്ണുക്കളായ പണ്ഡിതർ ഇക്കാര്യങ്ങൾ മനസ്സിലാക്കി ബിഷപ്പിനെ പിന്തുണക്കുകയും തുറന്ന ചർച്ചക്ക് നേതൃത്വം നൽകുകയും വേണം. ഈരാറ്റുപേട്ടക്കാർ പാലായിൽ വെല്ലുവിളി പ്രകടനം നടത്തിയത് നൽകുന്ന സന്ദേശം വ്യക്തമാണ്. തീവ്രവാദികൾക്ക് അഴിഞ്ഞാട്ടം നടത്താൻ അനുവാദം നൽകിയാൽ വലിയ വില നൽകേണ്ടി വരും.
ലോകമെങ്ങും ഇസ്ലാമികവത്കരണം നടത്താൻ ലക്ഷ്യമിട്ടിറങ്ങിയവർ മതംമാറ്റിയും ജനസംഖ്യ വർധിപ്പിച്ചും അതിലേക്ക് എത്താൻ പരിശ്രമിക്കുന്നു. ഭീഷണിപ്പെടുത്തി ഒരു സമൂഹത്തെ ഇല്ലാതാക്കി കളയാനും സംസാരിക്കുന്നവരുടെ നാവരിയാനും സമ്മതിക്കില്ല. മതഭീകര സംഘങ്ങൾക്കെതിരെ പറയുേമ്പാൾ പിണറായി വിജയനു പൊള്ളുന്നതെന്തിന്. വി.ഡി. സതീശൻ ബഹളം വെക്കുന്നതെന്തിനാണ്. മതത്തിെൻറ അടിസ്ഥാനത്തിലുള്ള പേരിലല്ല കാര്യം. അവർക്കു പിന്നിൽ ആരാണെന്നതിലാണെന്നും സുരേന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.