തിരുവനന്തപുരം: കവലപ്രസംഗം നയപ്രഖ്യാപന പ്രസംഗമായി അവതരിപ്പിക്കാൻ കഴിയില്ല എന്ന പ്രഖ്യാപനമാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഗവർണറുടെ അതൃപ്തി സർക്കാരിന്റെ മുഖത്തേറ്റ അടിയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
നയപ്രഖ്യാപന പ്രസംഗത്തിലുള്ളത് അവാസ്തവമായ കാര്യങ്ങളാണ്. സ്വന്തം ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച്ചോടാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. പ്രതിപക്ഷം ഇതിനു കൂട്ടു നിൽക്കുകയാണ്. കേരളത്തിലെ പ്രതിസന്ധികൾക്ക് കേന്ദ്രസർക്കാരാണ് ഉത്തരവാദികൾ എന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നു. ഇതിന് നിയമസഭയെ ഉപയോഗിക്കുകയാണ് -സുരേന്ദ്രൻ കുറ്റപ്പെടുത്തി.
കേരള നിയമസഭയുടെ അന്തസ് നഷ്ടപ്പെട്ടു. കേന്ദ്രവിഹിതത്തെക്കുറിച്ച് നയപ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയില്ല. സജി ചെറിയാൻ വീണിടത്ത് കിടന്ന് ഉരുളുകയാണ്. പ്രതിപക്ഷം സർക്കാരിന് കുഴലൂത്ത് നടത്തുന്നു. സതീശൻ കള്ളന് കഞ്ഞി വച്ച നേതാവാണെന്നും ഇതുപോലൊരു പ്രതിപക്ഷ നേതാവ് വേറെ ഇല്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.