മധുവിൻെറ മരണം വടക്കേ ഇന്ത്യയിലായിരുന്നെങ്കിൽ മോദിയുടെ രാജിക്കായി സമരം തുടങ്ങിയിട്ടുണ്ടാകും

കോഴിക്കോട്: അട്ടപാടിയിൽ ആദിവാസി യുവാവ് മർദനമേറ്റ് മരിച്ച സംഭവം വടക്കേ ഇന്ത്യയിലെവിടെയെങ്കിലും ആയിരുന്നെങ്കിൽ കമ്യൂണിസ്ടുകാരും കോൺഗ്രസ്സുകാരും കൂടി മോദി രാജിവെക്കണമെന്നാവശ്യപ്പെട്ട് സമരം തുടങ്ങിക്കഴിഞ്ഞിട്ടുണ്ടാവുമെന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രൻ വ്യക്തമാക്കി. 

നാടിനൊരുഗുണവുമില്ലാത്ത എം. ബി. രാജേഷ് എം.പിയും പാർലമ​​െൻറിലെ ഗാന്ധിപ്രതിമക്കു മുന്നിൽ ഇന്നലെ രാത്രി തന്നെ ഒരു ധർണ്ണ നടത്തി അതിൻറെ പടം ഇന്നത്തെ പത്രത്തിൽ തന്നെ വരും എന്നുറപ്പുവരുത്തുമായിരുന്നു. ഡിഫി മുതൽ പുകാസ വരെയുള്ള വിപ്ളവസംഘടനകൾ ഇവിടെ പന്തം കൊളുത്തി പ്രകടനം നടത്തുമായിരുന്നു. 

നമ്പർ വൺ കേരളത്തിലായതുകൊണ്ട് അതും എം. ബി രാജേഷിൻറെ മണ്ഡലത്തിൽപെടുന്ന അട്ടപ്പാടിയിലുമായതുകൊണ്ട് ആരും മിണ്ടുന്നില്ല. എ. കെ. ബാലൻ നാട്ടുകാരനും പിന്നെ ആ വകുപ്പുകൂടി കൈകാര്യം ചെയ്യുന്നതുകൊണ്ടും തീരെ മിണ്ടരുത്. ഇങ്ങനെ എത്രയോ ആദിവാസികൾ ഇന്നും അട്ടപ്പാടിയിലും വയനാട്ടിലും ഇടുക്കിയിലുമൊക്കെയുണ്ട്. 

ശതകോടിക്കണക്കിന് രൂപയാണ് പ്രതിവർഷം ഇവർക്കുവേണ്ടി കേന്ദ്രസർക്കാർ നീക്കിവെക്കുന്നത്. ഒന്നും പാവങ്ങൾക്കു കിട്ടുന്നില്ലെന്ന് മാത്രം. എല്ലാം ഇടത്തട്ടുകാർ തട്ടുകയാണ്. കഞ്ഞി കുടിക്കാനില്ലെങ്കിലും പ്രശ്നം ബീഫ് കിട്ടാത്തതായിരുന്നെങ്കിൽ രാജേഷ് അട്ടപ്പാടിയിൽ ചെന്ന് ഒരു ബീഫ് മേളയും വേണ്ടിവന്നാൽ ഒരാഴ്ച നിരാഹാരവും കിടന്നേനെയെന്നും സുരേന്ദ്രൻ ഫേസ്ബുക്കിലൂടെ കളിയാക്കി.


 

Tags:    
News Summary - k surendran on adivasi youth's death -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.