ചാനൽ ചർച്ചയിലെ ‘കുമ്മനടി’ പ്രയോഗത്തിനെതിരെ കെ. സുരേന്ദ്രൻ: ‘ശുദ്ധ പോക്രിത്തരം, പോരാളി ഷാജിയാകരുത്’

കോഴിക്കോട്: ചാനൽചർച്ചയിൽ ‘കുമ്മനടി’ എന്ന വാക്കുപയോഗിച്ച മാധ്യമപ്രവർത്തകനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. ഇത്തരം തറ ട്രോളുകൾ മാധ്യമപ്രവർത്തകർ വിളമ്പുകയും അത് പിന്നീട് പോസ്റ്ററായി അടിച്ചിറക്കുകയും ചെയ്യുന്നത് ശുദ്ധ പോക്രിത്തരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

റിപ്പോർട്ടർ ചാനലിലെ മീറ്റ് ദ എഡിറ്റേർസ് ചർച്ചക്കിടെ മാധ്യമപ്രവർത്തകനായ അരുൺകുമാർ നടത്തിയ പരിഹാസമാണ് സുരേന്ദ്രനെ ചൊടിപ്പിച്ചത്. ‘കുമ്മനടിച്ച് കേറുന്ന വൃദ്ധ ദാസൻമാരുടെ പടുകൂറ്റൻ ബംഗ്ലാവുകളായി രാജ്ഭവൻ മാറിയിട്ട് കാലമേറെയായി’ എന്നായിരുന്നു അരുണിന്റെ പരാമർശം. ഈ പ്രസ്താവന തലക്കെട്ടാക്കി ചാനൽ പ്രസ്തുത വീഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിന്റെ സ്ക്രീൻ ഷോട്ട് പങ്കു​വെച്ചാണ് സുരേ​ന്ദ്രൻ വിമർശനമുന്നയിച്ചത്.

‘ഉത്തരവാദപ്പെട്ട മാധ്യമങ്ങളുടെ അന്തസ്സിനു ചേർന്ന പണിയല്ലിതെന്ന് പറയാതെ നിർവാഹമില്ല. അത്തരക്കാരെ മാധ്യമപ്രവർത്തകരായി കാണാനാവില്ല. വെറും പോരാളി ഷാജിമാരുടെ നിലവാരത്തിലേക്ക് മാധ്യമപ്രവർത്തകർ തരംതാഴരുത്. ഉള്ളിലുള്ള തറ കമ്മിത്തരം വീട്ടിൽവെച്ചിട്ടുവേണം ഈ പണിക്കിറങ്ങാൻ..’ -സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.

ക്ഷണിക്കാതെ ഒരു ചടങ്ങിൽ പ​​ങ്കെടുക്കുന്നതിനെ പരിഹാസപൂർവം സൂചിപ്പിക്കാനാണ് ‘കുമ്മനടി’ എന്ന വാക്ക് ​സമൂഹമാധ്യമങ്ങളിൽ ഉപയോഗിക്കുന്നത്. കൊച്ചി മെട്രോയുടെ ഉദ്‌ഘാടനച്ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ മെട്രോ യാത്രയിൽ കേരളാ ഗവർണർക്കും കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവിനും മുഖ്യമന്ത്രി പിണറായി വിജയനും മെട്രോമാൻ ശ്രീധരനും ഒപ്പം കുമ്മനം രാജശേഖരനും യാത്ര ചെയ്തിരുന്നു. ക്ഷണിക്കാതെയാണ് കുമ്മനം ​മെ​ട്രോയിൽ കയറിയതെന്ന് ചൂണ്ടിക്കാട്ടിയാണ് ‘കുമ്മനടി’ എന്ന പദപ്രയോഗം രൂപപ്പെടുത്തിയത്. ഇത് തുടക്കം മുതൽ വ്യാപക വിമർശനം ക്ഷണിച്ചുവരുത്തിയിരുന്നു.

നി​യ​മ​സ​ഭ പാ​സാ​ക്കി​യ എ​ട്ടു ബി​ല്ലു​ക​ൾ ഗ​വ​ർ​ണ​റു​ടെ തീ​രു​മാ​നം കാ​ത്തു​കി​ട​ക്കുന്നത് ചൂണ്ടിക്കാട്ടി കേ​ര​ള സർക്കാർ സുപ്രീംകോടതിയിൽ ന​ൽ​കി​യ ഹ​ര​ജിയെ കുറിച്ചുള്ള ചർച്ചയിലായിരുന്നു അരുൺകുമാറിന്റെ ‘കുമ്മനടി’ പരാമർശം.

പ​ഞ്ചാ​ബ്​ ഗ​വ​ർ​ണ​ർ ബി​ല്ലു​ക​ൾ വെ​ച്ചു​താ​മ​സി​പ്പി​ച്ച കേ​സി​ലെ വി​ധി​പ്പ​ക​ർ​പ്പ്​ വാ​യി​ക്കാ​ൻ കേ​ര​ള ഗ​വ​ർ​ണ​ർ ആ​രി​ഫ്​ മു​ഹ​മ്മ​ദ്​ ഖാ​നോ​ട്​ സു​പ്രീം​കോ​ട​തി നിർദേശിച്ചിരുന്നു. ഉ​ത്ത​ര​വ്​ വാ​യി​ച്ച്​ 28ന്​ ​പ്ര​തി​ക​ര​ണം അ​റി​യി​ക്ക​ണ​മെ​ന്നാണ്​ ചീ​ഫ്​ ജ​സ്റ്റി​സ്​ ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ്​ ഗ​വ​ർ​ണ​റു​ടെ സെ​ക്ര​ട്ട​റി​യോ​ട്​ നി​ർ​ദേ​ശി​ച്ചത്.

കേ​ര​ള സ​ർ​ക്കാ​ർ ന​ൽ​കി​യ ഹ​ര​ജി​യി​ൽ അ​ന്ന്​ വാ​ദം കേ​ൾ​ക്കും. കേ​ര​ള നി​യ​മ​സ​ഭ പാ​സാ​ക്കി​യ എ​ട്ടു ബി​ല്ലു​ക​ൾ ഗ​വ​ർ​ണ​റു​ടെ തീ​രു​മാ​നം കാ​ത്തു​കി​ട​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട്​ ഏ​റെ​ക്കാ​ല​മാ​യെ​ന്ന്​ ഹ​ര​ജി വെ​ള്ളി​യാ​ഴ്ച പ​രി​ഗ​ണി​ച്ച​പ്പോ​ൾ സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്​ വേ​ണ്ടി ഹാ​ജ​രാ​യ മു​ൻ അ​റ്റോ​ർ​ണി ജ​ന​റ​ൽ കെ.​കെ. വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു. ര​ണ്ടു വ​ർ​ഷ​മാ​യ ബി​ല്ലു​ക​ളും ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. ബ​ന്ധ​പ്പെ​ട്ട മ​ന്ത്രി​മാ​ർ ഗ​വ​ർ​ണ​റെ ക​ണ്ട​താ​ണ്. മു​ഖ്യ​മ​ന്ത്രി​യും പ​ല ത​വ​ണ ക​ണ്ട്​ വി​ശ​ദീ​ക​രി​ച്ചു -വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു. ഈ ​സ​മ​യ​ത്താ​ണ്​ പ​ഞ്ചാ​ബ്​ കേ​സി​ലെ വി​ധി ക​ഴി​ഞ്ഞ രാ​ത്രി സു​പ്രീം​കോ​ട​തി​യു​ടെ വെ​ബ്​​സൈ​റ്റി​ൽ അ​പ്​​ലോ​ഡ്​ ചെ​യ്തി​ട്ടു​ണ്ടെ​ന്നും വായിക്കണമെന്നും ​ചീ​ഫ്​ ജ​സ്റ്റി​സ് ആവശ്യപ്പെട്ടത്.

പ​ഞ്ചാ​ബ്​ ഗ​വ​ർ​ണ​റോ​ട്​ സു​പ്രീം​കോ​ട​തി പ​റ​ഞ്ഞ​ത്​

‘ബി​ൽ അം​ഗീ​ക​രി​ക്കാ​ൻ പ​റ്റി​ല്ലെ​ന്നാ​ണ്​ തീ​രു​മാ​ന​മെ​ങ്കി​ൽ നി​യ​മ​സ​ഭ​യു​ടെ പു​നഃ​പ​രി​ശോ​ധ​ന​ക്ക്​ തി​രി​ച്ച​യ​ക്ക​ണം. ന​ട​പ​ടി​യൊ​ന്നു​മി​ല്ലാ​തെ അ​നി​ശ്ചി​ത​കാ​ലം ഗ​വ​ർ​ണ​ർ വെ​ച്ചു​താ​മ​സി​പ്പി​ക്കാ​ൻ പാ​ടി​ല്ല. ജ​ന​ങ്ങ​ളാ​ൽ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​തെ​ത​ന്നെ ഭ​ര​ണ​ഘ​ട​ന​പ​ര​മാ​യ ചി​ല അ​ധി​കാ​ര​ങ്ങ​ൾ ഏ​ൽ​പി​ച്ച സം​സ്ഥാ​ന മേ​ധാ​വി​യാ​ണ്​ ഗ​വ​ർ​ണ​ർ. തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജ​ന​പ്ര​തി​നി​ധി​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന നി​യ​മ​സ​ഭ​യു​ടെ നി​യ​മ​നി​ർ​മാ​ണ ന​ട​പ​ടി​ക​ൾ മു​ട​ക്കാ​ൻ ഗ​വ​ർ​ണ​ർ ഭ​ര​ണ​ഘ​ട​ന​പ​ര​മാ​യ അ​ധി​കാ​ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു കൂ​ടാ. അ​ങ്ങ​നെ ചെ​യ്യു​ന്ന​ത്​ ജ​നാ​ധി​പ​ത്യ ഭ​ര​ണ​ഘ​ട​ന ത​ത്ത്വ​ങ്ങ​ൾ​ക്ക്​ എ​തി​രാ​ണ്.’

Full View

Tags:    
News Summary - K surendran against DR Arunkumar's 'kummanadi' remarks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.