തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീലിെൻറ വഴിവിട്ട പല ഇടപാടുകള്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനും പങ്കുണ്ടെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. അതുകൊണ്ടാണ് രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട സാമ്പത്തികതട്ടിപ്പ് കേസില്‍ ആരോപണ വിധേയനായ മന്ത്രിയെ സംരക്ഷിക്കുന്നത്. കൂട്ടുപ്രതിയാകുമോ എന്ന ഭയമാണ് പിണറായി വിജയനും സംഘത്തിനുമെന്നും അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
ഇ.പി. ജയരാജനെതിരെ ആരോപണമുണ്ടായപ്പോള്‍ രാജിെവപ്പിച്ചയാളാണ് പിണറായി. എന്ത് പ്രത്യേകതയാണ് ജയരാജനെ അപേക്ഷിച്ച് ജലീലിനുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. വിദേശരാജ്യങ്ങളുമായി പ്രളയാനന്തരം നടത്തിയ പല ഇടപാടുകളിലും മുഖ്യമന്ത്രിക്കും ജലീലിനും പങ്കുണ്ട്. അതുകൊണ്ടാണ് ജലീലിനെ തൊടാന്‍ പിണറായി വിജയന്‍ ധൈര്യംകാണിക്കാത്തത്. 'സത്യം അന്തിമമായി വിജയിക്കും' എന്ന ജലീലിെൻറ പ്രസ്താവന അഭിസാരികയുടെ ചാരിത്ര്യ പ്രസംഗമാണെന്നും സുരേന്ദ്രൻ പരിഹസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.