കോഴിക്കോട്: മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ബ്ലാക്ക്മെയിൽ ചെയ്ത് കാര്യം നേടിയത് ആരാണെന്ന് കണ്ടെത്താൻ അദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് േചാദ്യം ചെയ്യണമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ െസക്രട്ടറി കെ. സുരേന്ദ്രൻ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഗുരുതരമായ വെളിപ്പെടുത്തൽ ഉമ്മൻ ചാണ്ടി നടത്തിയിട്ടും മുഖ്യമന്ത്രിയോ പൊലീസോ വിഷയത്തിൽ ഒരു നടപടിയും സ്വീകരിക്കാത്തത് ദുരൂഹമാണ്. ഭീതിയോ പ്രീതിയോ കൂടാതെ ഭരണം നിർവഹിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്ത മുൻ മുഖ്യമന്ത്രി ഭീതിക്കു പാത്രമായി ആർക്കാണ് പ്രീതി ചെയ്തുകൊടുത്തതെന്നു വെളിപ്പെടുത്തണം. ഉമ്മൻ ചാണ്ടി പറയാൻ തയാറല്ലെങ്കിൽ പറയിക്കാൻ സർക്കാർ തയാറാകണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.