പൊന്നാനി: ബി.ജെ.പിയിൽ സജീവമായി താനുണ്ടാകില്ലെന്ന ഇ. ശ്രീധരന്‍റെ പ്രസ്താവനക്കു പിന്നാലെ, അദ്ദേഹത്തെ വീട്ടിലെത്തി നേരിട്ടുകണ്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സജീവ രാഷ്ട്രീയത്തിൽനിന്ന് മാത്രമേ ശ്രീധരൻ മാറുന്നുള്ളൂവെന്ന് കൂടിക്കാഴ്ചക്ക് ശേഷം അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
ശ്രീധരൻ നേരത്തെയും സജീവ രാഷ്ട്രീയത്തിലിലെന്നും രാജ്യം മുഴുവൻ അംഗീകരിക്കുന്ന വ്യക്തിയെന്ന നിലയിൽ തങ്ങളുടെ അഭ്യർഥന മാനിച്ചാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് വന്നതെന്നും സുരേന്ദ്രൻ വ്യക്തമാക്കി. തുടർന്നും കഴിയാവുന്ന തരത്തിലുള്ള അദ്ദേഹത്തിന്‍റെ സേവനം ബി.ജെ.പിക്ക് ലഭിക്കും. ശ്രീധരന്‍റെ നിർദേശമനുസരിച്ചുള്ള തിരുത്തലുകൾ ബി.ജെ.പി നടത്തുന്നുണ്ട്. ഇതിന്‍റെ ഭാഗമായി മണ്ഡലം തലങ്ങളിൽ പോരായ്മകൾ തിരുത്തി പാർട്ടി ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങൾ നടന്നുവരികയാണ്.
ശ്രീധരന്‍റെ മാർഗ നിർദ്ദേശം വിലപ്പെട്ടതായാണ് കണക്കാക്കുന്നത്. അദ്ദേഹത്തെ അനുനയിപ്പിക്കാൻ കേന്ദ്ര നേതാക്കൾ ഇടപെട്ടിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. പാർട്ടിയിൽ തിരുത്തലുകൾ വരുത്തുമെന്ന പ്രതീക്ഷയുണ്ടെന്ന് ശ്രീധരനും കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.