കേരളത്തിന് രണ്ടാമത്തെ വന്ദേ ഭാരത് അനുവദിക്കുമെന്ന് ഉറപ്പ്‍ ലഭിച്ചതായി കെ. സുരേന്ദ്രൻ

ന്യൂഡൽഹി: കേരളത്തിന് രണ്ടാമത്തെ വന്ദേ ഭാരത് അനുവദിക്കുമെന്ന് റെയിൽവേ മന്ത്രാലയം ഉറപ്പ് നൽകിയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. പ്രഖ്യാപനം ഈ ആഴ്ച തന്നെ ഉണ്ടാകുമെന്നും ഡല്‍ഹിയില്‍ വച്ച് മാധ്യമങ്ങളോട് പ്രതികരിക്കവെ സുരേ​ന്ദ്രൻ അറിയിച്ചു.

റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംസ്ഥാനത്തിന് രണ്ടാമത് വന്ദേ ഭാരത് അനുവദിക്കുമെന്ന് ഉറപ്പ് നൽകിയെന്നാണ് കെ. സുരേന്ദ്രൻ പറഞ്ഞത്. തിരുവനന്തപുരത്ത് നിന്നും കാസർകോട്ടേക്കായിരിക്കും സർവീസ്. അതേസമയം, സിൽവർലൈൻ ഒരു അടഞ്ഞ അധ്യായമാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

രാജ്യത്താകമാനം ഓടുന്ന 23 വന്ദേഭാരത് എക്സ്പ്രസുകളിൽ യാത്രക്കാരുടെ എണ്ണത്തിൽ ഒന്നും രണ്ടും സ്ഥാനം കേരളത്തിലോടുന്ന ട്രെയിനിനാണ്. കാസർകോട്-തിരുവനന്തപുരം വന്ദേഭാരത് സർവീസിനാണ് ഒന്നാംസ്ഥാനം. തിരുവനന്തപുരത്തുനിന്ന് കാസർകോട്ടേക്കു പോകുന്ന സർവീസാണ് രണ്ടാംസ്ഥാനത്ത്.

Tags:    
News Summary - K Surendran said that he has been assured that Kerala will be granted a second Vande Bharat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.