കോഴിക്കോട്: മുെമ്പങ്ങുമില്ലാത്ത വിദ്വേഷ പ്രചാരണങ്ങളും സംസ്ഥാനത്ത് ബി.ജെ.പിയുടെ അക്കൗണ്ട് 'ക്ലോസ്'ചെയ്യുന്നതിൽ നിർണായകമായി. സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ ഉത്തരേന്ത്യൻ ശൈലിയിൽ വർഗീയ പ്രചാരണങ്ങൾ കേരളത്തിെൻറ മതേതര മനസ്സിനെ മുറിവേൽപിച്ചെന്ന് ബി.ജെ.പിക്കേറ്റ പ്രഹരം വ്യക്തമാക്കുന്നു. മുസ്ലിംകൾ കൂട്ടമായി ബി.ജെ.പിയെ ലക്ഷ്യമിട്ടെന്ന് നേതൃത്വം വിലപിക്കുന്നുണ്ടെങ്കിലും വടികൊടുത്താണ് പാർട്ടി അടിവാങ്ങിയത്. വർഗീയ പ്രചാരണങ്ങളിൽ മനംമടുത്ത മതേതരകേരളം ബി.ജെ.പിക്കെതിരെ വോട്ട് ചെയ്തു. പാലക്കാട്ട് ഇ. ശ്രീധരനും ഷാഫി പറമ്പിലും തമ്മിലുള്ള വാശിയേറിയ പോരാട്ടത്തിൽ കടുത്ത സി.പി.എം പ്രവർത്തകരടക്കം ഷാഫിയുടെ വിജയത്തിനായുള്ള കാത്തിരിപ്പിലായിരുന്നു. ഷാഫിയുടെ വിജയത്തിലുള്ള ആഹ്ലാദം അവർ മറച്ചുവെച്ചില്ലെന്നത് ശ്രദ്ധേയം.
കാസർകോട് മുതൽ തിരുവനന്തപുരം വരെ നടത്തിയ 'വിജയയാത്ര'യുടെ ഓരോ സ്വീകരണ കേന്ദ്രങ്ങളിലും മതന്യൂനപക്ഷങ്ങൾക്കെതിരെ നിരവധി വിദ്വേഷ പ്രസംഗങ്ങളായിരുന്നു സുരേന്ദ്രൻ നടത്തിയത്. മലബാറിൽ പലയിടത്തും ന്യൂനപക്ഷ സമുദായക്കാർക്ക് മാത്രമേ മത്സരിക്കാൻ കഴിയൂവെന്നായിരുന്നു പ്രസംഗത്തിെൻറ പ്രധാന ഉള്ളടക്കം. കോഴിക്കോട് ജില്ല പഞ്ചായത്ത് പ്രസിഡൻറ്, മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനങ്ങൾ ന്യൂനപക്ഷങ്ങൾക്ക് നൽകിയതും മറ്റൊരു കണ്ണിലൂടെയാണ് സുേരന്ദ്രൻ കണ്ടത്. പുനർ നിർണയത്തിൽ ഇനിയും മണ്ഡലങ്ങൾ നഷ്ടമാകുമെന്നും അവയെല്ലാം മലബാറിലേക്ക് മാറ്റുമെന്നും കോട്ടയമുൾെപ്പടെ ജില്ലകളിൽ പ്രസംഗിച്ചിരുന്നു. ഇത്തരം പ്രചാരണങ്ങൾ തെരഞ്ഞെടുപ്പ് രംഗത്തും അലയൊലിയുണ്ടാക്കി. ഇല്ലാത്ത 'ലവ്ജിഹാദി'നെതിരെ നിയമം കൊണ്ടുവരുമെന്ന ബി.ജെ.പി പ്രകടന പത്രികയിലെ പ്രഖ്യാപനങ്ങളും ന്യൂനപക്ഷങ്ങളെ ചൊടിപ്പിച്ചു. ബി.ജെ.പിക്കെതിരെ ജയിക്കാൻ സാധ്യതയുള്ള സ്ഥാനാർഥിയിലേക്ക് മതേതര വോട്ടുകൾ ഒഴുകി.
ഒ. രാജഗോപാൽ മുതൽ പി.എസ്. ശ്രീധരൻ പിള്ള വരെ ബി.ജെ.പി അധ്യക്ഷന്മാരാരും പറയാത്ത ആരോപണങ്ങളാണ് ഉത്തരേന്ത്യൻ ശൈലിയിൽ സുരേന്ദ്രൻ ആരോപിച്ചത്. പാർട്ടിയെ ഈ തെരഞ്ഞെടുപ്പിൽ വെറുക്കപ്പെട്ടതാക്കാൻ സുേരന്ദ്രെൻറ നീക്കങ്ങൾ ആക്കംകൂട്ടിയതായി പാർട്ടിക്കുള്ളിൽ അഭിപ്രായമുണ്ട്. 35 സീറ്റ് കിട്ടിയാൽ കേരളം ഭരിക്കുമെന്ന് വീമ്പിളക്കിയ സംസ്ഥാന അധ്യക്ഷൻ കേരള രാഷ്ട്രീയത്തിന് പരിചയമില്ലാത്ത കുതിരക്കച്ചവടത്തിെൻറ സാധ്യത തുറന്നിട്ടതും തിരിച്ചടിയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.