കോയമ്പത്തൂർ: സ്ത്രീയുമായുള്ള ലൈംഗിക വിഡിയോ ചാറ്റ് പുറത്തായതിനെത്തുടർന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ.ടി രാഘവൻ രാജിവെച്ചു. വിഡിയോ ഒരു യൂട്യൂബറാണ് പുറത്ത് വിട്ടത്.
എന്നാൽ സംഭവം കെ.ടി രാഘവൻ നിഷേധിച്ചു. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോ തന്നെയും പാർട്ടിയും കരിവാരിത്തേക്കാനുള്ളതാണെന്ന് രാഘവൻ പറഞ്ഞു. വിഷയത്തെ നിയമപരമായി നേരിടുമെന്നും പാർട്ടി പദവി രാജിവെക്കുന്നതായും രാഘവൻ കൂട്ടിച്ചേർത്തു.
കഴിഞ്ഞ 30 വർഷമായി നിസ്വാർഥമായി ജനങ്ങളെ സേവിക്കുന്നയാളാണ് താെനന്നും രാഘവൻ പറഞ്ഞു. രാഘവൻ സത്യം നിയമപരമായി തെളിയിക്കുമെന്ന് ബി.ജെ.പി തമിഴ്നാട് സംസ്ഥാന പ്രസിഡന്‍റ് അണ്ണാമലൈ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.