തിരുവനന്തപുരം: കോൺഗ്രസ് വിടുമെന്ന അഭ്യൂഹങ്ങൾ തള്ളി തലസ്ഥാനത്തെത്തിയ പ്രഫ. കെ.വി. തോമസ് പാർട്ടിയിൽ പൂർണ വിശ്വാസം പ്രഖ്യാപിച്ചു. പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ നിർദേശപ്രകാരം കെ.പി.സി.സി ആസ്ഥാനത്ത് ഹൈകമാൻഡ് പ്രതിനിധി അശോക് െഗഹ്ലോട്ടും മറ്റ് നേതാക്കളുമായും കൂടിക്കാഴ്ച നടത്തി പരിഭവങ്ങൾ പങ്കുവെച്ച ശേഷമായിരുന്നു തോമസിെൻറ പ്രഖ്യാപനം.
തനിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ അപവാദ പ്രചാരണങ്ങൾ നടക്കുന്നതായും സ്വന്തം തട്ടകമായ എറണാകുളത്തുപോലും പാർട്ടി കാര്യങ്ങളിൽ താനുമായി കൂടിയാലോചന നടത്തുകയോ സഹകരിപ്പിക്കുകയോ െചയ്യുന്നില്ലെന്നും െഗഹ്ലോട്ടുമായി ഒറ്റക്ക് നടത്തിയ ചർച്ചയിൽ അദ്ദേഹം പറഞ്ഞു. പാർട്ടിയിൽ അർഹമായ പരിഗണന ലഭിക്കുന്നിെല്ലന്നും പരാതിപ്പെട്ടു. പരാതികൾക്ക് വേഗം പരിഹാരമുണ്ടാക്കുമെന്ന് െഗഹ്ലോട്ട് ഉറപ്പുനൽകി. എ.െഎ.സി.സി ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, താരിഖ് അൻവർ, കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവരുമായും സംസാരിച്ചശേഷമാണ് തോമസ് മടങ്ങിയത്.
പാർട്ടിയിൽ പൂർണ വിശ്വാസമുണ്ടെന്നും ന്യായമായ ചില പരാതികൾ നേതൃത്വത്തെ അറിയിെച്ചന്നും കൂടിക്കാഴ്ചക്കുശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പിൽ സീറ്റ് ചോദിച്ചിട്ടില്ല. ഉറച്ച കോൺഗ്രസുകാരനായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാവിലെ തെരഞ്ഞെടുപ്പ് മേൽനോട്ടസമിതി യോഗശേഷം മാധ്യമങ്ങളെ കണ്ടപ്പോൾ കോൺഗ്രസിെൻറ സമുന്നത നേതാവാണ് കെ.വി. തോമസ് എന്നും അദ്ദേഹം കോൺഗ്രസിൽ തുടർന്നും ഉണ്ടാകുമെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വ്യക്തമാക്കി. പാർട്ടിയിൽ ആർക്ക് എന്ത് പ്രശ്നം ഉണ്ടെങ്കിലും ചർച്ച െചയ്യും. ജനാധിപത്യപാർട്ടിയായ കോൺഗ്രസ് അഭിപ്രായം പറയുന്നതിെൻറ പേരിൽ ആരെയും തള്ളിക്കളയിെല്ലന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.