ജമാഅത്തെ ഇസ്ലാമിയുടെ മുൻ അമീർ പ്രഫ. കെ.എ. സിദ്ദീഖ് ഹസെൻറ നിര്യാണത്തിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു. 1996ൽ മുഖ്യമന്ത്രിയായ കാലം മുതൽ എനിക്ക് വ്യക്തിപരമായി വളരെ അടുപ്പമുള്ളയാളാണ് സിദ്ദീഖ് ഹസൻ. കേരളത്തിലും പിന്നീട് ഡൽഹിയിലും ഞങ്ങൾ തമ്മിലുള്ള സൗഹൃദം വളരെ ഉൗഷ്മളമായി നിലനിന്നു. 'മാധ്യമം' ദിനപത്രം തുടങ്ങുന്നതിന് മുൻകൈയെടുത്ത അദ്ദേഹത്തിെൻറ സ്വപ്നങ്ങൾക്ക് അനുസരിച്ച് അതൊരു വലിയ മാധ്യമഗ്രൂപ്പായി വളർച്ച പ്രാപിച്ചു. 'മാധ്യമം' പിന്നീട് ഗൾഫ്നാടുകളിൽ വലിയ പ്രചാരം നേടി. നിരവധി എഡിഷനുകളിലൂെട വളർന്നുവലുതായ പത്രത്തിനു പുറമേ വാരികയും മറ്റു പ്രസിദ്ധീകരണങ്ങളും 'മീഡിയവൺ' ടി.വി ചാനലും ഒാൺലൈൻ പ്രസിദ്ധീകരണങ്ങളുമൊക്കെ ഉൾപ്പെടുന്ന വലിെയാരു മാധ്യമപ്രസ്ഥാനമായി വളർന്നത്, അദ്ദേഹത്തിെൻറ സ്വപ്നസാക്ഷാത്കാരമായാണ് ഞാൻ കാണുന്നത്.
വ്യക്തിജീവിതത്തിൽ ഇത്രയേറെ ലാളിത്യം പുലർത്തിയ ഒരാളെ ഞാൻ അപൂർവമായേ കണ്ടിട്ടുള്ളൂ. ഇത്രയേറെ അർപ്പണബോധമുള്ള പൊതുപ്രവർത്തകർ അപൂർവമാണ്. ഏറെ ദീർഘവീക്ഷണമുള്ള ഒരു നേതാവും സംഘാടകനുമായിരുന്നു അദ്ദേഹം. അദ്ദേഹത്തിെൻറ പ്രസ്ഥാനത്തോടും അദ്ദേഹത്തോടും അഭിപ്രായവ്യത്യാസമുണ്ടായ ചില സന്ദർഭങ്ങളിൽ ഞാൻ അദ്ദേഹേത്താട് അവ തുറന്നുപറഞ്ഞിട്ടുണ്ട്. എന്നോടുള്ള അഭിപ്രായഭിന്നതകൾ അദ്ദേഹവും തുറന്നുപറഞ്ഞിരുന്നു. എന്നാൽ, അത്തരം സന്ദർഭങ്ങളിലൊന്നും ഞങ്ങളുടെ സൗഹൃദത്തിന് ഒരു കോട്ടവും പറ്റിയിരുന്നില്ല. ഭിന്നാഭിപ്രായേത്താട് സഹിഷ്ണുത പുലർത്തുകയും സൗഹൃദത്തിന് വലിയ വില കൽപിക്കുകയും ചെയ്ത വ്യക്തിയായിരുന്നു.
ചില ഘട്ടങ്ങളിൽ അദ്ദേഹവും അദ്ദേഹത്തിെൻറ സംഘടനയും എടുത്ത ചില നിലപാടുകളിൽ ഞാൻ എേൻറതായ അഭിപ്രായവ്യത്യാസം അറിയിച്ചിട്ടുണ്ട്. അത്തരം സന്ദർഭങ്ങളിൽപോലും ഒരു നീരസവും പ്രകടിപ്പിക്കാതെ എെൻറ നിലപാടിന് വിലകൽപിച്ചുതന്നെ അദ്ദേഹത്തിെൻറയും പ്രസ്ഥാനത്തിെൻയും നിലപാടുകൾ വിശദീകരിക്കാനും സൗഹൃദത്തിനു കോട്ടംതട്ടാതെ കൂടുതൽ ഉൗഷ്മളമായി അതു നിലനിർത്താനും അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. എളിമയും സത്യസന്ധതയും അദ്ദേഹത്തിെൻറ പ്രത്യേകതകളായിരുന്നു. കേരളത്തിലുണ്ടായ സാമൂഹികമായ ചില പ്രതിസന്ധികൾ പരിഹരിക്കാൻ അദ്ദേഹം ശക്തമായി ഇടപെട്ടിട്ടുണ്ട്.
മാറാട് കലാപം ഉണ്ടായപ്പോൾ അദ്ദേഹം വഹിച്ച നേതൃപരമായ പങ്ക് ഞാൻ ഒാർക്കുന്നു. സാമുദായികസംഘർഷം ലഘൂകരിക്കാനും സൗഹാർദം പുനഃസ്ഥാപിക്കാനും അദ്ദേഹം വലിയ പങ്കാണ് അന്ന് വഹിച്ചത്. സംഘർഷം വളരാതിരിക്കാൻ അദ്ദേഹം എടുത്ത മുൻകൈ വളരെ വലുതായിരുന്നു. പിന്നീടും സമുദായങ്ങൾ തമ്മിൽ അകൽച്ച ഉണ്ടാകാതിരിക്കാനും സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളിൽ സാമുദായികസൗഹൃദം മെച്ചപ്പെടുത്താനും തുടർച്ചയായി പ്രയത്നിച്ച മനുഷ്യനാണ് സിദ്ദീഖ് ഹസൻ. ആ വേർപാടിലുള്ള ദുഃഖം ഒരിക്കൽകൂടി രേഖപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.