തിരുവനന്തപുരം: കോവിഡ് ബാധിച്ച് അബ്ദുൾ അസീസ് മരിച്ചതിനെത്തുടർന്ന് പോത്തൻകോട്ട് നിയന്ത്രണങ്ങൾ കടുപ്പിച ്ചത് കലക്ടറുടെ ആശയവിനിമയത്തിൽ ഉണ്ടായ അപാകത മൂലമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ആരോടും ആലോചിക്കാത െയാണ് കലക്ടർ ഉത്തരവിട്ടതെന്നും കടകംപള്ളി ആേരാപിച്ചു.
ബുധനാഴ്ച ഉച്ച മുതൽ ഒരു കടകളും തുറക്കേണ്ടതില്ലെന്നായിരുന്നു ഉത്തരവ്. റേഷൻ കടകളടക്കമുള്ളവ അടച്ചിടാനുള്ള തീരുമാനമെടുത്തത് കലക്ടർ ഒറ്റക്കാണ്. കുടുംബശ്രീ പ്രവർത്തകർ മുഖേന റേഷൻ വീടുകളിലെത്തിക്കാനായിരുന്നു കലക്ടറുടെ ആസൂത്രണം.
എന്നാൽ ഇത് നടപ്പാക്കാനാകില്ലെന്ന് മനസ്സിലാക്കിയതോടെ കലക്ടർ രാത്രിയോടെത്തന്നെ ഉത്തരവ് പിൻവലിക്കുകയായിരുന്നുവെന്നും കടകംപള്ളി കൂട്ടിച്ചേർത്തു. നിർദേശങ്ങൾ നൽകുേമ്പാൾ അപാകതകൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.