പൊലീസ്​ ബി.ജെ.പി ഏജന്‍റിനെ പോലെ പെരുമാറുന്നുവെന്ന്​ കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം: പൊലീസ്​ ബി.ജെ.പി ഏജന്‍റിനെ പോലെയാണ്​ പെരുമാറുന്നതെന്ന്​ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കാട്ടായികോണത്തെ സംഘർഷത്തിലാണ്​ കടകംപള്ളി സുരേന്ദ്രന്‍റെ പ്രതികരണം.

ഇടതുപക്ഷക്കാരെ പൊലീസ്​ തെരഞ്ഞെ്​ പിടിച്ച്​ അറസ്റ്റ്​ ചെയ്​തു.പോളിങ്​ തടസപ്പെടുത്താനാണ്​ ബി.ജെ.പി ശ്രമം. ഇതുസംബന്ധിച്ച്​ തെരഞ്ഞെടുപ്പ്​ കമീഷന്​ പരാതി നൽകുമെന്നും കടകംപള്ളി പറഞ്ഞു.

തിരുവനന്തപുരം കാട്ടായികോണത്ത്​ സി.പി.എം ബി.ജെ.പി പ്രവർത്തകർ തമ്മിലാണ്​ സംഘർഷമുണ്ടായത്​.​ 

Tags:    
News Summary - Kadakampally Surendran said that the police are behaving like BJP agents

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.