തിരുവനന്തപുരം: നോട്ട് പ്രതിസന്ധി സംസ്ഥാനത്തെ വിനോദസഞ്ചാരമേഖലക്ക് വന്‍തിരിച്ചടിയായെന്നും ഏകദേശം 1000 കോടിയുടെ നഷ്ടം ഇതുമൂലമുണ്ടായെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നോട്ട് നിരോധനത്തിനുശേഷം വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 10 മുതല്‍ 15 ശതമാനം വരെ കുറവുണ്ടായി. ആഭ്യന്തരസഞ്ചാരികളുടെ എണ്ണം 20 മുതല്‍ 30 ശതമാനം വരെയാണ് കുറഞ്ഞതെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നോട്ട് നിരോധനത്തിന് മുമ്പുള്ള മൂന്നുമാസം വിദേശസഞ്ചാരികളില്‍ 8.93 ശതമാനം വര്‍ധനയും ആഭ്യന്തരസഞ്ചാരികളില്‍ 7.89 ശതമാനത്തിന്‍െറയും വര്‍ധനയുമാണുണ്ടായിരുന്നത്. ഇത് തുടര്‍ന്നിരുന്നെങ്കില്‍ സംസ്ഥാന വരുമാനത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായേനെ. പ്രതിവര്‍ഷം 25,000 കോടിയുടെ വരുമാനമാണ് വിനോദസഞ്ചാര രംഗത്തുനിന്ന് ലഭിക്കുന്നത്. നോട്ട് പ്രതിസന്ധിയുണ്ടായത് വിനോദസഞ്ചാര സീസണിലാണ്. ഇതുകാരണം കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞു. കേരളത്തിലത്തെുന്ന സഞ്ചാരികള്‍ക്ക് വിമാനത്താവളങ്ങളില്‍നിന്നുപോലും ആവശ്യത്തിന് പണം ലഭിക്കുന്നില്ല.
ഇതുസംബന്ധിച്ച് നിരവധി പരാതി ലഭിക്കുന്നുണ്ടെങ്കിലും കേന്ദ്രസര്‍ക്കാറിന്‍െറ മുഷ്ടിപിടിത്തം കാരണം ഒന്നും ചെയ്യാനാകുന്നില്ല. ഇവിടെയത്തെുന്നവര്‍ പരിമിതമായി മാത്രമേ പണം ചെലവിടുന്നുള്ളൂ. ഇത് പ്രാദേശിക കച്ചവടക്കാര്‍ക്ക് തിരിച്ചടിയാണ്. അവരുടെ നിലനില്‍പുതന്നെ അവതാളത്തിലായിരിക്കുന്നു. ഹൗസ്ബോട്ട് രംഗവും തകര്‍ച്ചയിലാണ്. സഹകരണപ്രസ്ഥാനങ്ങള്‍ക്ക് ആവശ്യത്തിന് പണം ലഭ്യമാക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശം വന്ന് ആഴ്ചകള്‍ പിന്നിട്ടിട്ടും നടപടിയില്ല. ഇത് ബോധപൂര്‍വം ചെയ്യുന്നതാണ്.
പരിമിതികള്‍ക്കുള്ളില്‍നിന്ന് വിനോദസഞ്ചാരമേഖലയെ പരിപോഷിപ്പിക്കാന്‍ വിവിധ പദ്ധതികള്‍ നടപ്പാക്കും. 79 പുതിയ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ കണ്ടത്തെി അവിടെ പരിസ്ഥിതി സൗഹൃദ ഗ്രീന്‍കാര്‍പറ്റ് പദ്ധതികള്‍ നടപ്പാക്കും. മലബാറിന്‍െറ വിനോദസഞ്ചാരസാധ്യതകള്‍ പ്രയോജനപ്പെടുത്തും. തലശ്ശേരി ഹെറിറ്റേജ് പദ്ധതി, ധര്‍മടം റോപ് വേ, മുഴുപ്പിലങ്ങാടി പദ്ധതി എന്നിവക്ക് പ്രത്യേക പരിഗണന നല്‍കും. കിഫ്ബിയുടെ സഹായത്തോടെ 1000 കോടിയുടെ വിനോദസഞ്ചാരപദ്ധതികള്‍ക്ക് അനുമതി തേടി. ഇതില്‍ 362 കോടി യുടെ പദ്ധതികളുടെ കാര്യത്തില്‍ ഏകദേശ തീരുമാനമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.