കാഫിർ പോസ്റ്റ് വ്യാജം: പോസ്റ്റ് നിർമിച്ചത് എം.​എ​സ്.​എ​ഫ് പ്രവർത്തകനല്ലെന്ന് പൊലീസ് കോടതിയിൽ

കൊ​ച്ചി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ത​ലേ​ന്ന്​ വ​ട​ക​ര മ​ണ്ഡ​ല​ത്തി​ൽ ‘കാ​ഫി​ർ’ പ​രാ​മ​ർ​ശ​മു​ള്ള വ്യാ​ജ സ്ക്രീ​ൻ​ഷോ​ട്ട് പ്ര​ച​രി​ച്ച​തി​ലും നി​ർ​മി​ച്ച​തി​ലും എം.​എ​സ്.​എ​ഫ് നേ​താ​വി​ന് പ​ങ്കി​ല്ലെ​ന്ന് പ്ര​ഥ​മ​ദൃ​ഷ്ട്യാ ക​ണ്ടെ​ത്തി​യ​താ​യി പൊ​ലീ​സ് ഹൈ​കോ​ട​തി​യി​ൽ. ​പ്ര​തി​ചേ​ർ​ക്ക​പ്പെ​ട്ട എം.​എ​സ്.​എ​ഫ് കോ​ഴി​ക്കോ​ട്​ ജി​ല്ലാ സെ​ക്ര​ട്ട​റി പി.​കെ. മു​ഹ​മ്മ​ദ് കാ​സി​മി​ന്‍റെ മൊ​ബൈ​ൽ ഫോ​ൺ ഉ​ൾ​െ​പ്പ​ടെ​യു​ള്ള​വ സൈ​ബ​ർ സെ​ൽ പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് ഇ​ത് സ്ഥി​രീ​ക​രി​ച്ച​തെ​ന്ന് വ​ട​ക​ര സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി ഷാ​ഫി പ​റ​മ്പി​ലി​നെ ദീ​നി​യാ​യ മു​സ്​​ലി​മാ​യും ഇ​ട​തു​സ്ഥാ​നാ​ർ​ഥി കെ.​കെ. ശൈ​ല​ജ​യെ കാ​ഫി​റാ​യും ചി​ത്രീ​ക​രി​ച്ച് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ന​ട​ത്തി​യ പ്ര​ചാ​ര​ണം സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണ​ത്തി​ൽ വീ​ഴ്ച​യു​ണ്ടെ​ന്നു​കാ​ട്ടി കാ​സിം ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ്​ വി​ശ​ദീ​ക​ര​ണം. ഹ​ര​ജി വീ​ണ്ടും 28ന്​ ​പ​രി​ഗ​ണി​ക്കാ​ൻ ജ​സ്റ്റി​സ്​ ബെ​ച്ചു കു​ര്യ​ൻ തോ​മ​സ്​ മാ​റ്റി.

സ്‌​ക്രീ​ൻ​ഷോ​ട്ട് ആ​ദ്യ​മാ​യി ഫേ​സ്ബു​ക്കി​ൽ പ്ര​ച​രി​പ്പി​ച്ച ‘അ​മ്പാ​ടി​മു​ക്ക് സ​ഖാ​ക്ക​ൾ ക​ണ്ണൂ​ർ’ എ​ന്ന ഫേ​സ്ബു​ക്ക് ഗ്രൂ​പ്പി​നെ സം​ബ​ന്ധി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ ഫേ​സ്ബു​ക്ക് അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന്​ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ‘അ​മ്പാ​ടി​മു​ക്ക് സ​ഖാ​ക്ക​ൾ ക​ണ്ണൂ​ർ’, ‘പോ​രാ​ളി ഷാ​ജി’ തു​ട​ങ്ങി​യ ഗ്രൂ​പ്പു​ക​ളി​ലേ​ക്ക് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ക്കേ​ണ്ട​തു​ണ്ട്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​റ്റ്യാ​ടി മു​ൻ എം.​എ​ൽ.​എ കെ.​കെ. ല​തി​ക അ​ട​ക്കം 12 പേ​രെ ഇ​തു​വ​രെ ചോ​ദ്യം ചെ​യ്തി​ട്ടു​ണ്ട്.

ഫേ​സ്ബു​ക്ക് അ​ധി​കൃ​ത​രി​ൽ​നി​ന്ന്​ റി​പ്പോ​ർ​ട്ട് കി​ട്ടി​യ​ശേ​ഷ​മേ യ​ഥാ​ർ​ഥ പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യാ​നാ​വൂ​വെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്. വ്യാ​ജ പോ​സ്റ്റ് നീ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​ന്‍റെ പേ​രി​ൽ ഫേ​സ്ബു​ക്കി​ന്‍റെ നോ​ഡ​ൽ ഓ​ഫി​സ​റെ പ്ര​തി​ചേ​ർ​ത്ത​താ​യും പൊ​ലീ​സ് അ​റി​യി​ച്ചു.

സൈ​ബ​ർ സെ​ല്ലി​ന് ഫോ​ൺ ഏ​ൽ​പി​ച്ച്,​ പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്ത​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും അ​തൊ​ന്നും പ​രി​ഗ​ണി​ക്കാ​തെ ത​നി​ക്കെ​തി​രെ കേ​സെ​ടു​ക്കു​ക​യാ​ണ് പൊ​ലീ​സ് ചെ​യ്ത​തെ​ന്ന്​ ഹ​ര​ജി​യി​ൽ പ​റ​യു​ന്നു.

പ​രാ​തി ന​ൽ​കി ഒ​രു മാ​സ​മാ​യി​ട്ടും യ​ഥാ​ർ​ഥ ഉ​റ​വി​ടം ക​ണ്ടെ​ത്താ​ൻ പൊ​ലീ​സി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും കാ​സിം ആ​രോ​പി​ക്കു​ന്നു.

അതിനിടെ,പോസ്റ്റ് ആദ്യം വന്ന അമ്പാടിമുക്ക് സഖാക്കൾ എന്ന ഫേസ്ബുക്ക് പേജിനെതിരെയും പോസ്റ്റ് ഇപ്പോഴും നീക്കം ചെയ്യാത്ത പോരാളി ഷാജി പേജിനെതിരെയും അന്വേഷണം തുടങ്ങിയെന്നും പൊലീസ് ഹൈകോടതിയെ അറിയിച്ചിട്ടുണ്ട്. തന്റെ പേരിൽ വ്യാജ വാട്സ് ആപ് സന്ദേശം സൃഷ്ടിച്ചവർക്കെതിരെ കണ്ടെത്തണമെന്നാവശ്യപ്പെട്ടാണ് കാസിം ഹരജി നൽകിയത്. വിവാദവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തതിന് പിന്നാലെ കാസിം ഹൈകോടതിയെ സമീപിക്കുകയായിരുന്നു. ഹരജിക്കാരനോട് മറുപടി സത്യവാങ്മൂലം നൽകാൻ കോടതി നിർദേശം നൽകി. ഹരജി ജൂൺ 28ന് വീണ്ടും പരിഗണിക്കും. 

Tags:    
News Summary - Kafir post is fake Govt tells in court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.