തിരുവമ്പാടി: കൂടരഞ്ഞി കക്കാടംപൊയിലിലെ റിസോർട്ടിൽ മൂന്നംഗ പെൺവാണിഭ സംഘം പോലിസ് പിടിയിലായി.മലപ്പുറം ചീക്കോട് തെക്കും കോളിൽ മുഹമ്മദ് ബഷീർ (49), പുൽപറ്റ വാളമംഗലം മൻസൂർ (27), കൊണ്ടോട്ടി നസീമ മൻസിൽ നിസാർ ( 37) എന്നിവരെ തിരുവമ്പാടി എസ ്.ഐ. എം.സനൽരാജിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെ തുടർന്ന് ഒളിവിലുള്ള നാല് പേർക്കായി അന്വേ ഷണം തുടങ്ങി.പീഡനത്തിനിരയായ പ്രായപൂർത്തിയാകാത്ത ഇതര സംസ്ഥാന പെൺകുട്ടിയെ റിസോർട്ടിൽ കണ്ടെത്തി.പോലീസ് കസ്റ്റഡിയിലെടുത്ത കർണാടക സ്വദേശിനിയായ ഈ പെൺകുട്ടിയെ റസ്ക്യൂ ഹോമിലേക്ക് മാറ്റി.
വയനാട്ടിലെ ഒരു റിസോർട്ടിൽ നിന്നാണ് പെൺകുട്ടിയെ കക്കാടംപൊയിലിലേക്ക് എത്തിച്ചത്. ഒരു മാസത്തോളമായി പെൺകുട്ടിയെ കേരളത്തിലെത്തിച്ചിട്ട്. കക്കാടംപൊയിലിലെ റിസോർട്ടിൽ പെൺകുട്ടിയെ ഏതാനും ദിവസം നിർത്താനായിരുന്നു പദ്ധതിയിട്ടത്. കക്കാടംപൊയിലിലെ വാട്ടർ തീം പാർക്കിന് സമീപത്തെ ഹിൽവ്യൂ റിസോർട്ടിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.ഇവിടെ പെൺവാണിഭം നടക്കുന്നതായി പോലിസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇരുനില നില റിസോർട്ടിന്റെ ഉടമ പ്രതി മുഹമ്മദ് ബഷീറാണ്. കോഴിക്കോട് പോക്സോ കോടതി മൂന്ന് പ്രതികളെയും റിമാൻഡ് ചെയ്തു.
കക്കാടം പൊയിലിലെ മറ്റൊരു റിസോർട്ട് ഉടമയെ ബ്ലാക്ക് മെയിൽ ചെയ്ത കേസിൽ രണ്ട് പേരെ ഒരാഴ്ച മുമ്പ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തിരുവമ്പാടി തണ്ണിക്കോട്ട് ടി.ജെ. ജോർജ്(50), കൂമ്പാറ ഇടമുളയിൽ ഡോൺ ഫ്രാൻസിസ്(28) എന്നിവരാണ് കേസിൽ റിമാന്റിലായത്. . തിരുവമ്പാടി സ്വദേശിയായ റിസോർട്ട് ഉടമയെ യുവതിക്കൊപ്പമുള്ള ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തിയെന്നായിരുന്നു പരാതി.ഈ കേസിൽ ഒരു യുവതി ഉൾപ്പെടെ നാല് പേർ ഒളിവിലാണ്. സംഭവം മാധ്യമങ്ങളെ അറിയിക്കാതെ രഹസ്യമാക്കി വെച്ചതിന് ലോക്കൽ പോലീസിനെതിരെ ആരോപണമുയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.