കൊച്ചി: 'കക്കുകളി' നാടകത്തിനെതിരെ കൂടുതൽ ക്രൈസ്തവ സഭകൾ രംഗത്ത്. 'കക്കുകളി' നാടകം സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്ന് കെ.സി.ബി.സി. നാടകത്തിന്റെ ഉള്ളടക്കം ക്രൈസ്തവ വിരുദ്ധമാണ്. അവഹേളനപരമായ ഉള്ളടക്കമുള്ള സൃഷ്ടികളെ മഹത്വവൽക്കരിക്കുന്നത് അംഗീകരിക്കാൻ ആകില്ലെന്നും നാടകം നിരോധിക്കണമെന്നും കെ.സി.ബി.സി ആവശ്യപ്പെട്ടു.
ഇടതു സംഘടനകളും സർക്കാരും നാടകത്തിന് അനാവശ്യമായ പ്രചാരണമാണ് നൽകുന്നത്. ഇത് അപലപനീയമാണെന്നും കെ.സി.ബി.സി വാർത്താ കുറിപ്പിലൂടെ അറിയിച്ചു.
നേരത്തെ നാടകത്തിനെതിരെ തൃശൂർ അതിരൂപത ഒരു സർക്കുലർ പുറത്തിറക്കുകയും ഇത് ഇടവകകളിൽ വായിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ ക്രൈസ്തവ സഭകൾ നാടകത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഫ്രാൻസിസ് നൊറോണയുടെ കഥയുടെ നാടകാവിഷ്‌കാരമാണ് കക്കുകളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.