കൊച്ചി: കലാഭവന്‍ മണിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസില്‍ സി.ബി.ഐ എഫ്.ഐ.ആര് സമര്‍പ്പിച്ചു. അസ്വഭാവിക മരണത്തിന് നേരത്തേ ചാലക്കുടി പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആർ, എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ റീ രജിസ്റ്റര്‍ ചെയ്താണ് സി.ബി.ഐ തിരുവനന്തപുരം യൂനിറ്റിെൻറ ചുമതല വഹിക്കുന്ന കൊച്ചി യൂനിറ്റ് എസ്.പി എ. ഷിയാസ് അന്വേഷണ നടപടി തുടങ്ങിയത്.
കൊച്ചി സി.ബി.ഐ യൂനിറ്റിലെ ഇന്‍സ്പെക്ടര്‍ ഡി. വിനോദിനാണ് അന്വേഷണ ചുമതല. 2016 മാര്‍ച്ച് അഞ്ചിനാണ് വീടിന് സമീപമുള്ള ഒഴിവുകാല വസതിയായ ‘പാഡി’യില്‍ രക്തം ഛര്‍ദിച്ച് അവശനിലയില്‍ കലാഭവന്‍ മണിയെ കെണ്ടത്തിയത്. തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിെലത്തിച്ചെങ്കിലും തൊട്ടടുത്ത ദിവസം വൈകുന്നേരം 7.15 ഓടെ മരിച്ചു.
മരണത്തിന് പിന്നിലെ യഥാര്‍ഥ വസ്തുത പുറത്തുകൊണ്ടുവരാന്‍ അന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് മണിയുടെ ഭാര്യ നിമ്മി, സഹോദരന് ആർ.എല്‍.വി. രാമകൃഷ്ണന് എന്നിവർ നൽകിയ ഹരജിയുടെ അടിസ്ഥാനത്തിലാണ് ഹൈകോടതി അന്വേഷണം ഏറ്റെടുക്കാന്‍ സി.ബി.ഐയോട് നിര്‍ദേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.