കളമശേരി: എൽ.ഡി.എഫ് സർക്കാരിനെ ദുര്‍ബലപ്പെടുത്തുവാനുള്ള പരിശ്രമങ്ങളുടെ തുടര്‍ച്ചയെന്ന് സി.പി.എം

തിരുവനന്തപുരം: ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്തുവാനുള്ള പരിശ്രമങ്ങളുടെ തുടര്‍ച്ച എന്ന നിലയില്‍ കളശേരി സംഭവത്തെ കാണണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയറ്റ്‌. കേരളത്തിലെ ജനത സമാധാനപരമായ ജീവിതമാണ്‌ നയിച്ചുകൊണ്ടിരിക്കുന്നത്‌.

ക്രമസമാധാന രംഗത്ത്‌ ഇന്ത്യയിലെ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനമാണ്‌ കേരളം. നാട്ടില്‍ നിലനില്‍ക്കുന്ന സൗഹാര്‍ദപരമായ അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമവും ഇതിന്‌ പിന്നിലുണ്ട്‌. ഇവയ്‌ക്കെതിരെ നല്ല ജാഗ്രത പുലര്‍ത്തി മുന്നോട്ടുപോകാന്‍ കഴിയേണ്ടതുണ്ട്‌. ഈ സംഭവത്തിന്‌ പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനുള്ള ജാഗ്രവത്തായ ഇടപെടലുകള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവണം.

കളമശ്ശേരിയില്‍ നടന്ന യഹോവാ സാക്ഷികളുടെ സമ്മേളനത്തില്‍ ഉണ്ടായ ബോംബ്‌ സ്‌ഫോടനത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്‌ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവനയിൽ അറിയിച്ചു.

Tags:    
News Summary - Kalamasery: The CPM has said that efforts to weaken the LDF government will continue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.