പ്രതി ഡൊമിനിക് മാർട്ടിൻ 

കളമശ്ശേരി സ്ഫോടനം; ചികിത്സയിൽ തുടരുന്നത് 19 പേർ, മൂന്ന് പേരുടെ നില ഗുരുതരം

കൊച്ചി: കളമശ്ശേരി കൺവെൻഷൻ സെന്‍ററിലെ സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിൽ തുടരുന്നത് 19 പേർ. 13 പേർ ഐ.സി.യുവിലാണുള്ളത്. ഇതിൽ സാരമായി പൊള്ളലേറ്റ മൂന്ന് പേരുടെ നില ഗുരുതരമായി തുടരുകയാണ്.

മൂന്ന് പേർ കൊല്ലപ്പെട്ട കളമശ്ശേരി സ്ഫോടനത്തിൽ 60ഓളം പേർക്ക് പരിക്കേറ്റിരുന്നു. ക​ള​മ​ശ്ശേ​രി സം​റ ക​ൺ​വെ​ൻ​ഷ​ൻ ​സെ​ന്‍റ​റി​ൽ ഒക്ടോബർ 29ന് രാ​വി​ലെ 9.30ഓ​ടെ​യാ​ണ് യ​ഹോ​വ സാ​ക്ഷി​ക​ളു​ടെ ക​ൺ​വെ​ൻ​ഷ​നി​ടെ ബോം​ബ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. പെ​രു​മ്പാ​വൂ​ർ ഇ​രി​ങ്ങോ​ൾ വ​ട്ടോ​ളി​പ്പ​ടി പു​ളി​യ​ൻ​വീ​ട്ടി​ൽ ലി​യോ​ണ പൗ​ലോ​സ് (55) സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ച​ിരുന്നു. ഇ​ടു​ക്കി കാ​ളി​യാ​ർ മു​പ്പ​ത്താ​റ് ക​വ​ല​യി​ൽ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന കു​മാ​രി​ (53), മ​ല​യാ​റ്റൂ​ർ ക​ട​വ​ൻ​കു​ഴി വീ​ട്ടി​ൽ പ്ര​ദീ​പ​ന്‍റെ മ​ക​ൾ ലി​ബി​ന (12) എന്നിവരാണ് പിന്നീട് മരിച്ചത്.

പ്രാർഥനായോഗത്തിനിടെ സ്ഫോടനം നടത്തിയ പ്രതി കൊച്ചി സ്വദേശി ഡൊമിനിക് മാർട്ടിൻ പൊലീസിൽ കീഴടങ്ങിയിരുന്നു. യ​ഹോ​വ സാ​ക്ഷി​ക​ളു​ടെ ആശയവുമായി തെറ്റിപ്പിരിഞ്ഞതിനെ തുടർന്നുണ്ടായ എതിർപ്പാണ് സ്ഫോടനം നടത്താൻ കാരണമായതെന്നാണ് ഇയാൾ പറഞ്ഞത്. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്. പ്രതിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ഡൊമിനിക് മാർട്ടിന്‍റെ വിദേശ ബന്ധങ്ങളും പരിശോധിക്കും. 

Tags:    
News Summary - kalamassery blast 19 people are still undergoing treatment, three are in critical condition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.