കളമശ്ശേരി സ്‌ഫോടനം : ഓണ്‍ലൈന്‍ കൗണ്‍സലിങിന് 14416 വിളിക്കാം

കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തില്‍ പരുക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നവര്‍ക്കും ചികിത്സ കഴിഞ്ഞവര്‍ക്കും സ്‌ഫോടനവുമായി ബന്ധപ്പെട്ട് മാനസിക ബുദ്ധിമുട്ട് നേരിടുന്നവര്‍ക്കുമായി ഓണ്‍ലൈന്‍ കൗൺസലിങ് സംവിധാനം ഒരുങ്ങി. മന്ത്രി വീണ ജോര്‍ജിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഡി.എം.എച്ച്.പി നോഡല്‍ ഓഫീസറുടെ മേല്‍നോട്ടത്തില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ കൗണ്‍സലിങ് വഴിയാണ് ഇതിനുള്ള സൗകര്യം. ഓണ്‍ലൈന്‍ കൗണ്‍സലിങിന് 14416 (ടെലിമനസ്) എന്ന നമ്പറില്‍ ബന്ധപ്പെടാം.

Tags:    
News Summary - Kalamassery blast: Call 14416 for online counselling

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.