കൊച്ചി: കളമശ്ശേരി സ്ഫോടനത്തില്‍ മരിച്ച സാലി പ്രദീപന്‍റെ (45) സംസ്കാരം നാളെ നടക്കും. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാറ്റൂര്‍ സ്വദേശിനി സാലി ഇന്നലെ രാത്രി 10.20ഓടെയാണ് മരണത്തിന് കീഴടങ്ങിയത്. രാവിലെ ഒമ്പതിന് മൃതദേഹം മലയാറ്റൂരില്‍ എത്തിക്കും. 11 മണിവരെ മലയാറ്റൂർ താഴത്തെ പളളി ഹാളിൽ പൊതുദർശനമുണ്ടാകും. തുടര്‍ന്ന് കൊരട്ടിയിലെ യഹോവ സാക്ഷികളുടെ സെമിത്തേരിയില്‍ സംസ്കാരം നടക്കും.
കളമശ്ശേരി സ്ഫോടനം നടന്ന അന്ന് രാത്രി തന്നെ മരണത്തിന് കീഴടങ്ങിയ 12വയസുകാരി ലിബ്നയുടെ അമ്മയാണ് സാലി. ലിബ്നക്ക് പിന്നാലെയാണ് സാലിയും മരണത്തിന് കീഴടങ്ങിയത്. സാലിയുടെ മൃതദേഹം സ്വകാര്യ ആശുപത്രിയില്‍നിന്ന് ഇന്ന് കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റും. ഇവിടെനിന്നും നടപടിക്രമങ്ങള്‍ക്കുശേഷമായിരിക്കും മലയാറ്റൂരിലേക്ക് കൊണ്ടുപോവുക. സാലിയുടെ മരണത്തോടെ കളമശ്ശേരി സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.