കളമശ്ശേരി സ്ഫോടനം: മൂന്നു പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു

കൊച്ചി: കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട മൂന്നു പേരുടെ നില അതീവ ഗുരുതരമായി തുടരുന്നുവെന്ന് ആരോഗ്യ ഡയറക്ടർ. ആകെ 20 ഗികളാണ് ചികിത്സയിലുള്ളത്. അതിൽ 16 പേർ ഐ.സി.യു ചികിത്സയിലാണ്.

അതിൽ മൂന്നു പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. നാലു പേർ വാർഡുകളിലുമാണ്. അതിൽ 10 ശതമാനം പൊളളലേറ്റ 14 വയസുസുള്ള കുട്ടിയെ ഇന്ന് ഐ.സി.യു വിൽ നിന്ന് വാർഡിലേക്കു മാറ്റി.

കളമശ്ശേരി ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള ഒരു രോഗിയെ സ്കിൻ ഗ്രാഫ് റ്റിങിനും നൂതന ചികിത്സയ്ക്കുമായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയെന്ന് ആരോഗ്യ ഡയറക്ടർ ഡോ. കെ.ജെ റീന വാർത്താക്കുറിപ്പിൽ അറിയിച്ചു.

Tags:    
News Summary - Kalamassery blast: The condition of three people remains critical

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.