‘ഇന്റർനെറ്റ്‌ ഇല്ലാതിരുന്ന കാലത്ത്​ ഡിപ്ലോമക്കാരൻ രാജീവ്‌ ശർമ ആറിടത്തു ലെറ്റർ ബോംബ് പൊട്ടിച്ച നാടാണിത്​’; വൈറലായി കുറിപ്പ്​

കളമശ്ശേരി ബോംബ്​ സ്​ഫോടനക്കേസിൽ വന്ന പ്രതികരണങ്ങളുടെ ഇരട്ടത്താപ്പ്​ തുറന്നുകാട്ടുന്ന കുറിപ്പ്​ വൈറൽ. സുദേഷ്​ എം.രഘു ഫേസ്​ബുക്കിലാണ്​ കുറിപ്പ്​ പങ്കുവച്ചത്​. കളമശ്ശേരിയിൽ, പ്രതി തങ്ങളാഗ്രഹിച്ച വിഭാഗക്കാരൻ അല്ലാതായതു മുതൽ ‘സംശയം’ പൂണ്ടു നടക്കുന്ന ആയിരക്കണക്കിനു കമന്റുകൾ മുഖ്യധാര മാധ്യമങ്ങൾക്കുകീഴെ ഉ​െണ്ടന്നും അതിന്​ മറുപടി പറയാനാണ്​ താൻ ശ്രമിക്കുന്നതെന്നും കുറിപ്പിൽ പറയുന്നു. കുറിപ്പിന്‍റെ പൂർണരൂപം താഴെ.

ചില യമണ്ടൻ ചോദ്യങ്ങൾക്ക് ഉത്തരം പറയാനുള്ള ശ്രമത്തിൽ ആണ്.

കളമശേരിയിൽ, പ്രതി തങ്ങളാഗ്രഹിച്ച വിഭാഗക്കാരൻ അല്ലാതായതു മുതൽ "സംശയം" പൂണ്ടു നടക്കുന്ന ആയിരക്കണക്കിനു കമന്റുകൾ മുഖ്യധാര മാധ്യമങ്ങൾക്കു കീഴെ ഉണ്ട്.

എന്തോ ബ്രഹ്‌മാണ്ഡ ലോജിക് പറയുന്നു എന്ന മട്ടിൽ റിപ്പീറ്റ് അടിക്കുന്ന ചില ചോദ്യങ്ങൾ ഇവയാണ്:

"ഓ,പിന്നെ, ഒരാൾ ഒറ്റക്കു ബോംബ് ഉണ്ടാക്കുമോ.?"

"ഓ പിന്നെ, യുട്യൂബ് നോക്കി ബോംബ് ഉണ്ടാക്കാൻ പറ്റുമോ.?"

"ഓ പിന്നെ, ഒരു ആക്രമി പരസ്യമായി കുറ്റ സമ്മതം നടത്തുമോ..?"

ഈ ചോദ്യങ്ങൾക്കു വിശദമായി ഉത്തരം തരാം;

മുഴുവൻ വായിക്കണം.

2006-ൽ ഇന്റർനെറ്റ്‌ ഒന്നും ഇല്ലാതിരുന്ന കാലത്താണ് ഇലക്ട്രോണിക്സ് ഡിപ്ലോമക്കാരൻ രാജീവ്‌ ശർമ കേരളത്തിൽ ആറിടത്തു ലെറ്റർ ബോംബ് പൊട്ടിച്ചത്; അതും "ഒറ്റക്ക് ". "നോ തീവ്രവാദം" എന്ന് അപ്പോഴേ രമൺ ശ്രീവാസ്തവ വിധിയും എഴുതി.

തനിക്കു വിരോധമുള്ള ഒരു മുസ്ലിമിനെ ഫോൾസ് ഫ്ലാഗ് ചെയ്യുകയിയിരുന്നു ശർമ . അപ്പോ, നെറ്റ് ഇല്ലാത്ത കാലത്തു തന്നെ ഒറ്റക്കു ബോംബ് ഉണ്ടാക്കാൻ പറ്റും എന്നു തെളിയിച്ച നാടാണിത്.

2009ൽ രാജശേഖരൻ നായർ എന്ന എക്സ് - പട്ടാളക്കാരൻ "ഒറ്റക്കു " ബോംബ് ഉണ്ടാക്കി കിങ്ഫിഷർ വിമാനത്തിൽ സ്ഥാപിച്ചു. അവിടത്തെ സെക്യുരിറ്റി സ്റ്റാഫിനോടുള്ള വിരോധമാണ്​ കാരണമെന്നു പൊലീസ് കണ്ടെത്തി.അയാൾക്കു കോടതി ശിക്ഷയും വിധിച്ചു.രണ്ടാമത്തെ "ഒറ്റക്കുള്ള ബോംബ്!"


ആദിത്യ റാവു എന്ന എം ബി എക്കാരൻ, രണ്ടാഴ്ച റിസേർച്ച് നടത്തി ഉണ്ടാക്കിയ അതിമാരക പ്രഹരശേഷി ഉള്ള ബോംബ് മംഗ്ലൂർ എയർപോർട്ടിലാണു സ്ഥാപിച്ചത്. കഴിഞ്ഞ വർഷമാണു കോടതി അയാളെ ശിക്ഷിച്ചത്. പൊട്ടിയിരുന്നുവെങ്കിൽ വലിയ ദുരന്തം ഉണ്ടാക്കാൻ ശേഷിയുള്ള ബോംബായിരുന്നു അതെന്നു മാധ്യമങ്ങൾ പറയുന്നു. ദേ വീണ്ടും "ഒറ്റക്ക് ഉണ്ടാക്കിയ ബോംബ്!" ഇനീം എത്ര ഉദാഹരണം നിങ്ങൾക്കു വേണം?

ബോംബ് ഉണ്ടാക്കുന്നതിന്റെ ഇടയിൽ പൊട്ടി ബലിദാനിയും രക്തസാക്ഷിയും ഒക്കെ ആയി മാറുന്ന ആൾക്കാരുള്ള കേരളത്തിലിരുന്നു നിങ്ങൾക്ക് "ഒറ്റക്ക് " അത് ഉണ്ടാക്കാൻ പറ്റുമോ എന്നു സംശയം ആണല്ലേ! ഭേഷ്!

"ആരെങ്കിലും പരസ്യമായി ആക്രമണം ഏറ്റെടുക്കുമോ" എന്ന നിഷ്കു ചമഞ്ഞുള്ള അടുത്ത ചോദ്യം ആണു പിന്നത്തെ കോമഡി!

ഭീകരാക്രമണങ്ങൾ തന്നെ ലൈവ് സ്ട്രീം ചെയ്യപ്പെടുന്ന ഈ കാലത്തു ജീവിക്കുന്ന ഒരാൾക്കും അത്ഭുതം തോന്നേണ്ട ഒന്നല്ല മാർട്ടിൻ ചെയ്തത്. ന്യൂസിലൻഡിൽ, മസ്ജിദിൽ കൂട്ടക്കൊല നടത്തിയവൻ, തോക്കിൽ കാമറ ഫിറ്റാക്കി എഫ്ബിയിൽ ലൈവ് സ്ട്രീം ചെയ്യുകയായിരുന്നു.

അമേരിക്കയിലെ ബാഫലോയിൽ കറുത്ത വർഗക്കാരെ കൂട്ടക്കൊല ചെയ്തവനും ഇതുപോലെ ലൈവ് സ്ട്രീം ചെയ്തിരുന്നു. പോട്ടെ, ശംഭുലാൽ എന്ന ഹിന്ദുത്വൻ ഒരു മുസ്ലിമിനെ എഫ്ബി ലൈവിൽ കത്തിച്ചു കൊന്നതും കേരളത്തിൽ നിന്നുൾപ്പടെ അവന്​ അഭിനന്ദന സൂചകമായി ലക്ഷങ്ങൾ ലഭിച്ചതും നിങ്ങൾ മറന്നു പോയോ?

കുറ്റസമ്മതമല്ല, ആക്രമണം തന്നെ മാർട്ടിൻ ലൈവ് സ്ട്രീം ചെയ്തിരുന്നുവെങ്കിലും അത്ഭുതപ്പെടാനില്ല. ഇത്തരം അക്രമികൾ അത് അഭിമാനം ആയി കാണുന്നവരാണ്.

ബീജേപ്പീ സർക്കാരിനു കീഴിലുള്ള ഏതേലും അന്വേഷണ ഏജൻസി ഇടപെട്ട് ഏതേലും മുസ്ലിമിന്റെ പിടലിക്ക് ഇതുവെച്ചു കെട്ടാത്തതിലുള്ള ഇച്ഛാഭംഗം ഇത്തരം "യുക്തികൾ " വഴി പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്ന ഒന്നും രണ്ടും പേരല്ല ഇവിടെ ഉള്ളത്.. സഖാവ് ഷാജി കൈലാസ് മുതൽ എസ്. എൻ സ്വാമിക്കു വരെ, വില്ലൻ തങ്ങളാഗ്രഹിച്ചവൻ ആകാത്തതിൽ അസ്വസ്ഥത ഉണ്ട്..

(പറഞ്ഞ സംഭവങ്ങളുടെ എല്ലാം ലിങ്ക് ഇടുന്നുണ്ട് കമന്റിൽ )

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.