കല്ലടിക്കോട്: പാലക്കാട്-കോഴിക്കോട് ദേശീയപാത തച്ചമ്പാറ മുള്ളത്ത് പാറയിൽ രോഗിയുമായി വന്ന ആംബുലൻസ് മറിഞ്ഞു. വാഹനത്തിലുണ്ടായിരുന്നവർ രക്ഷപ്പെട്ടു. ചൊവ്വാഴ്ച ഉച്ചക്കാണ് സംഭവം.
നിയന്ത്രണംവിട്ട ലോറിയും ഇതിനു പിറകിൽ വന്ന ആംബുലൻസുമാണ് റോഡരികിലെ പാടത്തേക്ക് മറിഞ്ഞത്. അപകടത്തിൽപെട്ട ആംബുലൻസ് തച്ചമ്പാറയിൽനിന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് രോഗിയെ കൊണ്ടുപോവുകയായിരുന്നു. ആർക്കും പരിക്കില്ല.
റോഡ് നവീകരണ പ്രവർത്തനം കഴിഞ്ഞപ്പോൾ മുള്ളത്ത് പാറയിൽ അപകടങ്ങൾ വർധിച്ചുവരുകയാണ്. അശാസ്ത്രീയമായ റോഡ് നിർമാണമാണ് അപകടം വർധിക്കാൻ കാരണമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.