പാ​ല​ക്കാ​ട് ലോ​റി​ക്ക​ടി​യി​ൽ​പെ​ട്ട് വിദ്യാർഥികൾ മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

ക​ല്ല​ടി​ക്കോ​ട് (പാ​ല​ക്കാ​ട്): പാ​ല​ക്കാ​ട് പ​ന​യ​മ്പാ​ട​ത്ത് അ​മി​ത​വേ​ഗ​ത്തിലെ​ത്തി​യ നി​യ​ന്ത്ര​ണംവി​ട്ട് മ​റി​ഞ്ഞ ലോ​റി​ക്ക​ടി​യി​ൽ​പെ​ട്ട് നാലു വിദ്യാർഥികൾ മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ലോറി ഡ്രൈവറും മലപ്പുറം സ്വദേശിയുമായ പ്രജീഷ് ജോണിനെയാണ് കല്ലടിക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രജീഷ് ഓടിച്ച മഹാരാഷ്ട്ര രജിസ്ട്രേഷൻ ലോറി ഇടിച്ചാണ് സിമന്‍റ് ലോറി വിദ്യാർഥികളുടെ മുകളിലേക്ക് മറിഞ്ഞത്. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കൂടുതൽ നടപടി സ്വീകരിക്കുമെന്ന് പൊലീസും മോട്ടോർ വാഹന വകുപ്പും അറിയിച്ചു.

പാ​ല​ക്കാ​ട് -കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത​യി​ൽ ക​രി​മ്പ​ക്ക​ടു​ത്ത് പ​ന​യ​മ്പാ​ട​ത്ത് വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് 3.45 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. അ​മി​ത​വേ​ഗ​ത്തിലെ​ത്തി​യ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ ലോ​റി​ക്ക​ടി​യി​ൽ​പെ​ട്ട് നാ​ല് സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക​ളാണ് മ​രി​ച്ചത്. ക​രി​മ്പ തു​പ്പ​നാ​ട് ചെ​റു​ള്ളി സ്വ​ദേ​ശി​ക​ളാ​യ പ​ള്ളി​പ​റ​മ്പി​ൽ അ​ബ്ദു​ൽ സ​ലീ​മി​ന്റെ​യും ഫാ​രി​സ​യു​ടെ​യും മ​ക​ൾ ഇ​ർ​ഫാ​ന ഷെ​റി​ൻ (13), പ​ട്ടേ​ത്തൊ​ടി അ​ബ്ദു​ൽ റ​ഫീ​ഖി​ന്റെ​യും ജ​സീ​ന​യു​ടെ​യും മ​ക​ൾ റി​ദ ഫാ​ത്തി​മ (13), ക​വ​ളേ​ങ്ങി​ൽ അ​ബ്ദു​ൽ സ​ലീ​മി​ന്റെ​യും ന​ബീ​സ​യു​ടെ​യും മ​ക​ൾ നി​ദ ഫാ​ത്തി​മ (13), അ​ത്തി​ക്ക​ൽ വീ​ട്ടി​ൽ ഷ​റ​ഫു​ദ്ദീ​ന്റെ​യും സ​ജ്ന​യു​ടെ​യും മ​ക​ൾ ആ​യി​ഷ (13) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

പ​രീ​ക്ഷ ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്നു ക​രി​മ്പ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​ക​ളാ​യ നാ​ല് പേ​രും. പാ​ല​ക്കാ​ട് നിന്നും മ​ണ്ണാ​ർ​ക്കാ​ട്ടേക്ക് സി​മ​ൻ​റ് ക​യ​റ്റി പോ​കു​ന്ന ച​ര​ക്ക് ലോ​റി​യാ​ണ് മു​ന്നി​ൽ പോ​കു​ക​യാ​യി​രു​ന്ന മ​റ്റൊ​രു ലോ​റി​യി​ലി​ടി​ച്ച ശേ​ഷം റോ​ഡ​രി​കി​ലൂ​ടെ നീ​ങ്ങി മ​ര​ത്തി​ലി​ടി​ച്ച് മ​റി​ഞ്ഞ​ത്. വാ​ഹ​ന​ങ്ങ​ൾ​ക്ക​ടി​യി​ൽ​പ്പെ​ട്ടാ​ണ് കു​ട്ടി​ക​ളു​ടെ മ​ര​ണം.

ക്രെ​യി​ൻ എ​ത്തി​ച്ച് ലോ​റി ഉ​യ​ർ​ത്തി​യാ​ണ് ഇ​വ​രെ പു​റ​ത്തെ​ടു​ത്ത​ത്. അ​പ​ക​ട​സ​മ​യ​ത്ത് ചാ​റ്റ​ൽ മ​ഴ ഉ​ണ്ടാ​യി​രു​ന്നു. പ​രി​ക്കേ​റ്റ ഡ്രൈ​വ​ർ കാ​സ​ർ​കോ​ട് സ്വ​ദേ​ശി വ​ർ​ഗീ​സ് (52), ക്ലീ​ന​ർ മ​ഹേ​ന്ദ്ര പ്ര​സാ​ദ് (28) എ​ന്നി​വ​ർ മ​ണ്ണാ​ർ​ക്കാ​ട് സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ റോ​ഡ് ഉ​പ​രോ​ധി​ച്ചു. പാ​ല​ക്കാ​ട് -കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത​യു​ടെ നി​ർ​മാ​ണ​ത്തി​ലെ അ​ശാ​സ്ത്രീ​യ​ത​യാ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്ന് ആ​രോ​പി​ച്ചാ​ണ് റോ​ഡ് ഉ​പ​രോ​ധി​ച്ച​ത്. പ്ര​ശ്നം ച​ർ​ച്ച ചെ​യ്യാ​ൻ പാ​ല​ക്കാ​ട്ട് യോ​ഗം വി​ളി​ക്കു​മെ​ന്ന് എ.​ഡി.​എം ഉ​റ​പ്പ് ന​ൽ​കി​യ​തോ​ടെ ജ​നം പി​ൻ​മാ​റി.

Tags:    
News Summary - Kalladikode Accident: Lorry Diver Arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.