രാവിലെ തൃശൂർ നഗരം ചുറ്റാനിറങ്ങിയതാണ് ഫ്രാൻസിൽ നിന്നുള്ള ഹെൻട്രി ബോഗീറ്റും കുടുംബവും. നഗരത്തിലെ ചർച്ചുകളും വടക്കുംനാഥൻ ക്ഷേത്രവും കണ്ടുകഴിഞ്ഞ് സ്വരാജ് റൗണ്ട് ചുറ്റുമ്പോഴാണ് നെഹ്റു പാർക്കിനടുത്തുള്ള മൂന്നാംവേദിയിൽനിന്ന് ഉച്ചസ്ഥായിയിലുള്ള പാട്ടുകേട്ടത്. ഒപ്പം ആൾക്കൂട്ടത്തെയും കണ്ടപ്പോൾ ഒന്നുകേറാെമന്നുകരുതി. അങ്ങനെയാണ് ബോഗീറ്റും കുടുംബവും ഭരതനാട്യ േവദിയിലെത്തുന്നത്. ഒഴിഞ്ഞ കസേരകളിലിരുന്ന് കാണാൻ തുടങ്ങിയപ്പോൾ കൗതുകം വർധിച്ചു, വൗ! ദിസ് ഇൗസ് ഓസം ന? അവർ പരസ്പരം പറഞ്ഞു.
പതിയപ്പതിയെ താളംപിടിക്കാനും തുടങ്ങി. കൂട്ടത്തിലെ ഫോട്ടോഗ്രാഫറായ മകൻ ഗുസ്താവ് ബോഗീറ്റ് കാമറയിൽ ചിത്രം പകർത്താനും തുടങ്ങി. ഇന്ത്യാ സന്ദർശനത്തിനായി രണ്ടുദിവസം മുമ്പാണ് ജർമനിയിലെ ഫ്രാങ്ക്ഫൂർട്ടിൽനിന്ന് ഹെൻട്രിയും ഭാര്യ എസ്തറും മകൻ ഗുസ്താവും അഞ്ചുവയസ്സുള്ള മകൾ എസ്തറും എത്തിയത്. അവിചാരിതമായി എത്തിയതാണെങ്കിലും മത്സരം ഏറെ ഇഷ്ടപ്പെട്ടെന്ന് ഇവർ പറയുന്നു. തൊട്ടടുത്തിരിക്കുന്നവരോട് കാര്യങ്ങൾ അന്വേഷിച്ച് പരിപാടി വേണ്ടുവോളം ആസ്വദിച്ചാണ് ബോഗീറ്റ് കുടുംബം മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.