കാണാതായ കുട്ടികളെ ഗോവയിൽ കണ്ടെത്തി

കൽപറ്റ: പള്ളിക്കുന്നിൽ നിന്ന് കാണാതായ കുട്ടികളെ ഗോവയിൽ അന്വേഷണ സംഘം ഏറ്റുവാങ്ങി. കഴിഞ്ഞദിവസം ഗോവയിൽ കണ്ടെത്തിയതായി വീട്ടുകാർക്ക് വിവരം ലഭിച്ചിരുന്നു. മേയ് 21നാണ് പള്ളിക്കുന്ന് ചുണ്ടക്കര മാത്യുവി​​െൻറ മകൻ അഭിജിത്തിനെയും (14) പാലപ്പറ്റ ജോസഫി​​െൻറ മകൻ നിഖിൽ ജോസഫിനെയും (15) കാണാതായത്. തുടർന്ന് കമ്പളക്കാട് പൊലീസ് കേസ് രജിസ്​റ്റർ ചെയ്ത് മീനങ്ങാടി പൊലീസ് ഇൻസ്പെക്ടർ സ്ക്വാഡ് അംഗങ്ങളുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിരുന്നു.

രണ്ടാഴ്ചത്തെ അന്വേഷണത്തിനിടയിൽ കഴിഞ്ഞദിവസം ഗോവയിലെത്തി കുട്ടികളെ തിരികെ നാട്ടിലേക്ക് കൂട്ടുകയായിരുന്നു. ഗോവയിലെ കടക്കാരനാണ്​ കുട്ടികളെ കണ്ടെത്താൻ സഹായിച്ചത്​. ഗോവയിലെ സി.ഡബ്ല്യു.സി ആസ്ഥാനത്തെത്തിയാണ്​ അന്വേഷണ സംഘം വെള്ളിയാഴ്ച കുട്ടികളെ ഏറ്റുവാങ്ങിയത്​. 

Tags:    
News Summary - kalpatta missing children in goa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.