ചെന്നൈ: ആവശ്യമെങ്കിൽ ബി.ജെ.പിയുമായി കൈകോർക്കാൻ തയ്യാറാണെന്ന് നടൻ കമലഹാസൻ. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. രാഷ്ട്രീയത്തിൽ തൊട്ടുകൂടായ്മ ഇല്ല. ആവശ്യമെങ്കിൽ ജനങ്ങളുടെ താൽപര്യങ്ങൾക്കായി ഭാരതീയ ജനതാ പാർട്ടിയിൽ പ്രവർത്തിക്കും. തന്റെ പ്രത്യയശാസ്ത്രം ബി.ജെ.പിയുടെ ആശയങ്ങളുമായി പൊരുത്തപ്പെടുമോ എന്നറിയില്ല. ക്ഷേമത്തിൻെറയും ഭരണനിർവ്വഹണത്തിൻെറയും കാര്യത്തിൽ ആദർശം തടസ്സമാവില്ലെങ്കിൽ വരാനിരിക്കുന്ന തൻറെ പാർട്ടിയും ബി.ജെ.പിയും തമ്മിൽ സഹകരിക്കാനാവുമെന്നും കമൽഹാസൻ പറഞ്ഞു. താൻ നിരീശ്വര വാദിയാണെന്നും ബി.ജെ.പിയുമായി കൂടുതൽ അടുക്കാൻ സാധ്യത രജനീകാന്തിനാണെന്നും കമൽഹാസൻ ഇന്നലെ ന്യൂസ്18നു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.