തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ശക്തമായ സാന്നിധ്യമായ കേരള പൊലീസിനെ അഭിനന്ദിച്ച് നടനും മക്ക ൾ നീതി മയ്യം തലവനുമായ കമൽ ഹാസൻ. കേരള പൊലീസ് തയാറാക്കിയ ‘നിര്‍ഭയം’ എന്ന സംഗീത വിഡിയോയെ എടുത്തുപറഞ്ഞായിരുന്നു നട െൻറ പ്രശംസ. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ശുചീകരണ തൊഴിലാളികള്‍ക്കും പ്രചോദനമാകുന്ന ഗാനമാണ് കേരള പൊലീസ് തയ ാറാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
പൊലീസ് ഉദ്യോഗസ്ഥർ തന്നെ സംവിധാനം ചെയ്ത വിഡിയോയിൽ പാട്ട് പാടിയിരിക്കുന്നതും ഒരു പൊലീസുകാരനാണ്. ചില ഉയർന്ന റാങ്കിലുള്ള പൊലീസുകാരും വിഡിയോയിൽ അഭിനയിച്ചിട്ടുണ്ട്. ഞങ്ങൾ മുട്ടുമടക്കില്ല... കോവിഡ് 19നോട് ഞങ്ങൾ പരാജയപ്പെടില്ല എന്നിങ്ങനെയാണ് പാട്ടിെൻറ വരികൾ.
ഗംഭീരം.. കാക്കി ധരിച്ചയാളാണ് പാട്ട് പാടുന്നത് എന്നതിൽ വളരെ സന്തോഷം. ലളിതവും ചിന്തനീയവുമായി ഇത്തരം ആശയങ്ങളുമായി വന്നതിന് പൊലീസ് സേനയിലെ ഉന്നതരെ ഞാൻ അഭിനന്ദിക്കുന്നു. എെൻറ സല്യൂട്ട്. കമൽ ഹാസൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന് അയച്ച സന്ദേശത്തിലാണ് കേരള പൊലീസിനെ കമല്‍ഹാസൻ അഭിനന്ദിച്ചത്.
"Excellent....to cheer these centurions with an anthem for Kerala Police. I am glad even the singing talent was a policeman in uniform. I congratulate the higher echelons of the police department for coming up with a sensitive and thoughtful idea. My salute"
— Kerala Police (@TheKeralaPolice) April 12, 2020
- KAMAL HASSAN pic.twitter.com/8lTloXxxA6
കമലിെൻറ പ്രശംസയ്ക്ക് നന്ദി പറഞ്ഞ് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ കത്തയച്ചിട്ടുണ്ട്. നടെൻറ സന്ദേശം കേരള പൊലീസിലെ ഓരോ അംഗത്തിനും ആത്മവിശ്വാസം പകരുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ബെഹ്‌റയുടെ കത്ത് കമലിെൻറ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം ഔദ്യോഗിക പേജിൽ ട്വീറ്റ് ചെയ്തിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.