മലപ്പുറം: ബി.ജെ.പിക്ക് ഫണ്ട് നൽകിയതും തെൻറ പരാമർശവും വലിയ വിവാദത്തിലെത്തുമെന്ന് കരുതിയിരുന്നില്ലെന്ന് ഖമറുന്നീസ അൻവർ. ഫണ്ട് പിരിവിനായി മിക്കവരും വീട്ടിലെത്താറുണ്ട്. അതേ നിലക്കാണ് ബി.ജെ.പിയുടെ ഫണ്ട് ശേഖരണത്തെയും കണ്ടത്. പരിപാടിയുടെ ഉദ്ഘാടനം നടന്നുവെന്ന തരത്തിലാണ് വാർത്തകൾ വന്നത്. ഉദ്ഘാടനമല്ല തുക കൈമാറുക മാത്രമാണ് ചെയ്തത്.
ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പിയുമായി വിഷയം ചർച്ച ചെയ്യുകയും അദ്ദേഹത്തിെൻറ അനുമതിയും ലഭിച്ചിരുന്നു. മാധ്യമപ്രവർത്തകർ ആവർത്തിച്ച് ചോദിച്ചതിന് ശേഷമാണ് താൻ അത്തരത്തിൽ പ്രതികരിച്ചത്. പിന്നീട് ഗൾഫ് രാജ്യങ്ങളിൽ നിന്ന് വരെ നിരന്തരം ഫോൺ വിളിയായിരുന്നു. സംഭവത്തിൽ മുതിർന്ന നേതാക്കൾക്കും പാർട്ടി അണികൾക്കും വിഷമമുണ്ടാക്കിയെന്ന് മനസ്സിലായതുകൊണ്ടാണ് തെറ്റ് പറ്റിയതായി താൻ സംസ്ഥാന നേതൃത്വത്തെ അറിയിച്ചതെന്നും ഖമറുന്നീസ അൻവർ ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.