കൊച്ചി: ഹർത്താൽ ആഘോഷമാക്കാനുള്ള മാനസികാവസ്ഥയിലേക്ക് മലയാളി മാറിയെന്ന് സി.പി.ഐ സ ംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മാധ്യമപ്രവർത്തകൻ ആർ.കെ. ബിജുരാജ് എഴുതിയ ‘സമര കേരളം’ പുസ്തകം എറണാകുളം പ്രസ്ക്ലബിൽ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. അർധരാത ്രിപോലും ഹർത്താൽ പ്രഖ്യാപിക്കുന്ന കാലമാണിത്. പ്രതിഷേധിക്കാനോ പ്രതികരിക്കാനോ ഉള്ള ജനങ്ങളുടെ അവകാശത്തെ അടിച്ചമർത്തരുത്. എന്നാൽ, അതിന് സ്വീകരിക്കുന്ന രീതിയാണ് പ്രശ്നം.
ചെറിയൊരു പ്രസ്താവനയിറക്കി ഏതുനേരവും ഹർത്താൽ പ്രഖ്യാപിക്കുന്നു. മുഖ്യധാര പാർട്ടികളല്ല, നിമിഷനേരം കൊണ്ട് ജനിക്കുകയും മരിക്കുകയും ചെയ്യുന്ന പാർട്ടികളാണ് ഇതിനുപിന്നിൽ. സമരത്തിെൻറ രൂപംമാറുമ്പോൾ മണിക്കൂറുകളൊന്നും പ്രശ്നമാകുന്നില്ല. അത്യാവശ്യക്കാരൻ പോകുമ്പോൾ അയാൾക്കുള്ള സൗകര്യമൊരുക്കണം. അല്ലാതെ നമ്മുടെ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ സാധാരണക്കാരായ മനുഷ്യരെ കുഴപ്പത്തിലാക്കിയിട്ട് ഒരു സമരവും വിജയിച്ച ചരിത്രമില്ല.
ചെറുതും വലുതുമായ ജനകീയ സമരങ്ങളാണ് ഇന്നുകാണുന്ന സമൂഹത്തിലെ മാറ്റങ്ങൾക്ക് കാരണം. ചരിത്രത്തെക്കുറിച്ച് തികഞ്ഞ ബോധമുണ്ടാകുന്നതും അത് ഉൾക്കൊള്ളാൻ ശ്രമിക്കുന്നതും മനുഷ്യെൻറ പ്രത്യേകതയാണ്. കേരളത്തിൽ നടന്ന സമരങ്ങളെക്കുറിച്ച മികച്ച പുസ്തകമാണ് ‘സമരകേരളം’. എഴുത്തുകാരെൻറ നിരീക്ഷണപാടവവും ഭാഷയും പുസ്തകത്തെ ആകർഷകമാക്കുന്നു.
കഴിഞ്ഞകാല സമരങ്ങളെ വർത്തമാനകാല സാഹചര്യങ്ങളുമായി താരമത്യംചെയ്യാൻ പുസ്തകം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. പി.ടി. തോമസ് എം.എൽ.എ പുസ്തകം ഏറ്റുവാങ്ങി. സി.പി.എം ജില്ല സെക്രട്ടറി സി.എൻ. മോഹനൻ അധ്യക്ഷത വഹിച്ചു. സി.എസ്. മുരളി, ഷാജി ജോർജ്, ടി. ജയചന്ദ്രൻ, മൂലമ്പള്ളി സമരത്തിൽ പങ്കെടുത്ത കെ.കെ. ശോഭ, എം.എ. ഷാനവാസ് എന്നിവർ സംസാരിച്ചു. ആർ.കെ. ബിജുരാജ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.