തിരുവനന്തപുരം: സംസ്ഥാനം പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന സമയത്ത് വനം മന്ത്രി കെ.രാജു വിദേശ യാത്ര നടത്തിയത് ശരിയായില്ലെന്ന് സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മന്ത്രിക്കെതിരായി നടപടി സ്വീകരിക്കുന്ന കാര്യം പാർട്ടിയിൽ ചർച്ച ചെയ്ത് തീരുമാനിക്കും. പാർട്ടി മന്ത്രിയോട് തിരികെ വരാൻ ആവശ്യെപ്പട്ടിട്ടുണ്ട്. അതനുസരിച്ച് മന്ത്രി തിങ്കളാഴ്ച നാട്ടിലെത്തുമെന്നും കാനം പറഞ്ഞു.
നടപടി പാർട്ടിയുടെ ആഭ്യന്തര കാര്യമാണ്. അത് പുറത്തു പറയേണ്ട ആവശ്യമില്ല. വിദേശയാത്രാ വിഷയത്തിൽ വിവാദത്തിെൻറ ആവശ്യമില്ലെന്നും കാനം പറഞ്ഞു.
കോട്ടയം ജില്ലയുടെ പ്രളയക്കെടുതി നേരിടുന്നതിനുള്ള ചുമതല രാജുവിനായിരുന്നു. സംസ്ഥാനം പ്രളയത്തിൽ മുങ്ങി നിൽക്കുേമ്പാൾ ആഗസ്ത് 16നാണ് രാജു ജർമനിയിലേക്ക് പോയത്. മലയാളി സമ്മേളനത്തിനായി മൂന്ന് ദിവസത്തെ സന്ദർനത്തിനായിരുന്നു രാജുവിെൻറ ജർമൻ യാത്ര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.