തിരുവനന്തപുരം: ബിനോയ് വിശ്വത്തിന് സി.പി.ഐ സംസ്ഥാന സെക്രട്ടറിയുടെ ചുമതല നൽകണമെന്നും തനിക്ക് മൂന്ന് മാസത്തെ അവധി വേണമെന്നും ആവശ്യപ്പെട്ട് ദേശീയ നേതൃത്വത്തിന് നൽകിയ കത്തിൽ തീരുമാനമാകുന്നതിന് മുന്നേയാണ് കാനത്തിന്റെ വിടവാങ്ങൽ. ഡിസംബർ 16നും 17നും ഡൽഹിയിൽ ചേരുന്ന സി.പി.ഐ ദേശീയ നിർവാഹസമിതി കാനത്തിന്റെ അവധി അപേക്ഷ ചർച്ചക്ക് എടുക്കാനിരിക്കുകയായിരുന്നു. സംസ്ഥാന നിർവാഹക സമിതി 27ന് തിരുവനന്തപുരത്ത് ചേരാൻ തീരുമാനിച്ചിരുന്നു.
ദേശീയ നേതൃത്വത്തിന് കാനം നൽകിയ അവധി അപേക്ഷയിൽ കേന്ദ്ര സെക്രട്ടേറിയറ്റംഗം ബിനോയ് വിശ്വത്തെയാണ് പകരക്കാരനായി നിർദേശിച്ചത്. അസിസ്റ്റൻറ് സെക്രട്ടറിമാരായ ഇ. ചന്ദ്രശേഖരനും പി.പി. സുനീറും ഉൾപ്പെടെ സംസ്ഥാന നേതൃത്വം കൂട്ടായാണ് പാർട്ടിയുടെ ദൈനംദിന കാര്യങ്ങൾ നിർവഹിക്കുന്നത്.
എന്നാൽ നയപരമായ കാര്യങ്ങളിലോ വിവാദ വിഷയങ്ങളിലോ ഇപ്പോൾ സി.പി.ഐ സംസ്ഥാന നേതൃത്വം പ്രതികരിക്കാറില്ല. ഈ സാഹചര്യത്തിലാണ് സെക്രട്ടറിയുടെ ചുമതല കൈമാറുന്നത് വീണ്ടും ചർച്ചയായത്. കേന്ദ്ര സെക്രട്ടേറിയറ്റംഗമായ കാനത്തിന് പകരം ചുമതലക്കാരനെ നിശ്ചയിക്കുമ്പോൾ അതേ പദവിയുള്ളയാൾ വേണമെന്നതിനാലാണ് ബിനോയ് വിശ്വത്തിന്റെ പേര് നിർദേശിക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.