'സമൂഹത്തെ വിഭജിക്കു​ന്നവരും​ ആർ.എസ്​.എസും എന്ത് വ്യത്യാസം'; പാലാ ബിഷപ്പിനെതിരെ കാനം

തിരുവനന്തപുരം: കേരളീയസമൂഹത്തെ ഒന്നിപ്പിച്ചുകൊണ്ടുപോകാൻ ശ്രമിക്കു​േമ്പാൾ വിഭജിക്കാൻ ശ്രമിച്ചാൽ അവരും ആർ.എസ്​.എസും ചെയ്യുന്നത്​ ഒരേ പ്രവൃത്തിയാണെന്ന്​ പാലാ ബിഷപ്പി​െൻറ വർഗീയ പരാമർശത്തെ സംബന്ധിച്ച്​ സി.പി.​െഎ സംസ്ഥാന സെക്രട്ടറി കാനം രാജേ​ന്ദ്രൻ. കേരളീയസമൂഹത്തെ വിഭജിക്കാതിരിക്കാനുള്ള ശ്രമത്തിൽ പങ്കാളികളാകാതിരിക്കാൻ മതമേലധ്യക്ഷന്മാർ ശ്രദ്ധിക്കണം. അതാണ്​ ഇൗ കാലത്തി​െൻറ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂർ സർവകലാശാലയിൽ ഹിന്ദുത്വ സൈദ്ധാന്തികരുടെ പുസ്​തകങ്ങൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നതിൽ സർക്കാർ റിപ്പോർട്ട്​ ചോദിച്ചിട്ടുണ്ട്​. ഇക്കാര്യത്തിൽ അക്കാദമിക സമൂഹത്തിൽ വ്യത്യസ്​ത അഭിപ്രായം വരുക സ്വാഭാവികമാണ്​. നിജസ്ഥിതി അന്വേഷിച്ച്​ നടപടി സ്വീകരിക്കും. സവർക്കറുടെ പുസ്​തകം പഠിക്കണമോ എന്ന​ ചോദ്യത്തിന്​ ഒരാൾക്ക്​ ഒരു പുസ്​തകം കിട്ടിയാൽ വായിച്ച്​ നോക്കാതെ തീരുമാനിക്കാൻ പറ്റുമോ എന്നായിരുന്നു മറുപടി.

Tags:    
News Summary - kanam rajendran about pala bishop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.