പൊലീസിനെതിരായ നിലപാടിൽ ഉറച്ചുനിൽക്കുന്നു -കാനം

തിരുവനന്തപുരം: സംസ്ഥാന പൊലീസിനെതിരായ നിലപാടുകളിൽ ഉറച്ചുനിൽക്കുന്നതായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന ്ദ്രൻ. എറണാകുളത്ത് എല്‍ദോ എബ്രാഹാം എം.എല്‍.എയെയും സി.പി.ഐ നേതാക്കളെയും പൊലീസ് മര്‍ദിച്ചതിലുള്ള പ്രതിഷേധം സി.പി.ഐ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംഭവം നടന്നയുടൻ പാർട്ടി പ്രതി​ഷേധം അറിയിച്ചു. രണ്ട് മണിക്കൂറിനുള്ളില്‍ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി ഉത്തരവിട്ടു. സാധാരണ മജിസ്​റ്റീരിയൽ അന്വേഷണത്തിന്​ ആർ.ഡി.ഒയെ ചുമതലപ്പെടുത്തുകയാണ്​ പതിവ്​. എന്നാൽ, എം.എൽ.എ ഉൾപ്പെട്ട വിഷയമായതിനാൽ അന്വേഷിച്ച്​ റിപ്പോര്‍ട്ട് നല്‍കാന്‍ കലക്ടറെ തന്നെ ചുമതലപ്പെടുത്തി. കലക്​ടറുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉചിതനടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ട്​. ഇൗ വിഷയത്തിൽ കൂടുതലൊന്നും പറയാനില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട്​ പറഞ്ഞു.


Tags:    
News Summary - Kanam Rajendran CPI Eldho Abraham MLA -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.