എസ്​.പിമാർ സ്വന്തം സ്​ക്വാഡ്​ രൂപവത്​കരിക്കുന്നത്​ പൊലീസ്​ നയത്തിന്​ വിരുദ്ധം –കാനം 

കൊ​ല്ലം: നി​യ​മ​വി​രു​ദ്ധ​മാ​യി പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്​​ഥ​ർ രൂ​പ​വ​ത്​​ക​രി​ക്കു​ന്ന സ്ക്വാ​ഡു​ക​ൾ നി​ർ​ത്ത​ലാ​ക്ക​ണ​മെ​ന്ന് സി.​പി.​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ. റൂ​റ​ൽ എ​സ്.​പി​മാ​രും മ​റ്റും ത​ങ്ങ​ളു​ടെ​കീ​ഴി​ൽ പ്ര​ത്യേ​ക സ്ക്വാ​ഡു​ക​ൾ രൂ​പ​വ​ത്​​ക​രി​ക്കു​ന്ന​ത് എ​ൽ.​ഡി.​എ​ഫ് സ​ർ​ക്കാ​റി​​െൻറ  പൊ​ലീ​സ് ന​യ​ത്തി​ന് വി​രു​ദ്ധ​മാ​ണെ​ന്ന്​ അ​ദ്ദേ​ഹം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ പ​റ​ഞ്ഞു. 
കേ​ര​ള പൊ​ലീ​സ് ആ​ക്ടി​ന് വി​രു​ദ്ധ​മാ​ണ് ഇ​ത്ത​രം സ്ക്വാ​ഡു​ക​ൾ. ഏ​തെ​ങ്കി​ലും കേ​സി​​​െൻറ അ​ന്വേ​ഷ​ണ​ത്തി​ന്​ സ​ർ​ക്കാ​റി​ന് വേ​ണ​മെ​ങ്കി​ൽ പ്ര​ത്യേ​കം സ്ക്വാ​ഡു​ക​ൾ രൂ​പ​വ​ത്​​ക​രി​ക്കാം. എ​ന്നാ​ൽ സ്വ​ന്തം നി​ല​ക്ക്​ സ്​​ക്വാ​ഡു​ക​ൾ രൂ​പ​വ​ത്​​ക​രി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​വേ​ണം. മു​ഖ്യ​മ​ന്ത്രി​യും ഇ​ക്കാ​ര്യം പ​റ​ഞ്ഞി​ട്ടു​ണ്ട്. നി​യ​മ​വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് സ​ർ​ക്കാ​ർ യു​ക്​​ത​മാ​യ തീ​രു​മാ​നം കൈ​ക്കൊ​ള്ളും. 

രാ​ഷ്‌​ട്രീ​യ പ്ര​മേ​യ​ത്തെ കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ സി.​പി.​എം പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന്​ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ത്തോ​ട്​ കാ​നം പ്ര​തി​ക​രി​ച്ചു. ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ൽ പ്ര​മേ​യം അം​ഗീ​ക​രി​ക്കു​മ്പോ​ൾ മാ​ത്ര​മേ അ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മു​ണ്ടാ​വു​ക​യു​ള്ളൂ. വ​ർ​ത്ത​മാ​ന​കാ​ല ഇ​ന്ത്യ​ൻ സാ​ഹ​ച​ര്യ​ത്തി​ൽ യു​ക്​​തി​സ​ഹ​മാ​യ തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കാ​ൻ ശേ​ഷി​യു​ള്ള​വ​രാ​ണ്​ സി.​പി.​എ​മ്മും സി.​പി.​ഐ​യും ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​ട​ത് പാ​ർ​ട്ടി​ക​ൾ. സി.​പി.​ഐ​യു​ടെ രാ​ഷ്‌​ട്രീ​യ​പ്ര​മേ​യം ​െഎ​ക​ക​ണ്‌​ഠ്യേ​ന അം​ഗീ​ക​രി​ച്ച് ക​ഴി​ഞ്ഞെ​ന്നും കാ​നം കൂ​ട്ടി​ച്ചേ​ർ​ത്തു. 

Tags:    
News Summary - Kanam Rajendran criticizing police- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.