ബി.ജെ.പിക്കെതിരെ വിശാലമായ ​െഎക്യമുന്നണി വേണം; പിണറായിക്ക്​ കാനത്തി​െൻറ മറുപടി​ 

മലപ്പുറം: ബി.ജെ.പിക്കെതിരായ പോരാട്ടത്തിന്​ വിശാലമായ ​െഎക്യമുന്നണിയാണ്​ വേണ്ടതെന്ന്​ സി.പി.​െഎ സംസ്​ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ​.  മുഖ്യ ശത്രു ബി.ജെ.പിയാണന്നത്​ വ്യക്​തമാണെന്നും അതിനാൽ ഫാഷിസത്തെ തനിച്ച്​ നേരിടുമെന്ന്​ വാ​ശിപിടിക്കാനാവില്ലെന്നും കാനം പറഞ്ഞു. 

കേരളം മാത്രമല്ല ഇന്ത്യ​യെന്നും പ്രായോഗിക രാഷ്​ട്രീയത്തി​​​​െൻറ പടവുകൾ കയറാൻ കഴിയണമെന്നും കാനം കൂട്ടിച്ചേർത്തു. സി.പി.ഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രൻ, എ​​.കെ ശശീന്ദ്രൻ എന്നിവരും പ​െങ്കടുത്തു.

വർഗീയതക്കും സാമ്രാജ്യത്വത്തിനെതിരെയുമുള്ള പോരാട്ടത്തിൽ വിശ്വസിക്കാൻ പറ്റിയ കക്ഷിയല്ല കോൺഗ്രസ്സെന്ന്​ പിണറായി വിജയൻ പറഞ്ഞിരുന്നു. പിണറായിക്ക്​ മറുപടിയായാണ്​ കാനത്തി​​​​െൻറ പ്രസ്​താവന.

Tags:    
News Summary - Kanam Rajendran -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.