കുടുംബം പുലർത്താൻ വിഴിഞ്ഞം തുറമുഖത്തിൽ ഡ്രൈവറായ ബിരുദ വിദ്യാർഥിക്ക് ശമ്പളം നൽകിയില്ല: മനുഷ്യാവകാശ കമീഷൻ നടപടിക്ക്

തിരുവനന്തപുരം: കുടുംബം പുലർത്താനായി രാത്രികാലങ്ങളിൽ വിഴിഞ്ഞം തുറമുഖത്തിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന ബിരുദ വിദ്യാർഥിക്ക് ശമ്പളം നൽകാത്ത സ്വകാര്യ ട്രാവൽ സ്ഥാപനത്തിനെതിരെ മനുഷ്യാവകാശ കമീഷൻ നടപടിക്ക്. ജില്ലാ ലേബർ ഓഫീസർ, തൈക്കാട് പ്രവർത്തിക്കുന്ന ഹൈനസ് ഗ്രൂപ്പ് ട്രാവൻസ് ഉടമ ശരതിനെതിരെ അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ആക്ടിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ.ബൈജൂ നാഥ് ആവശ്യപ്പെട്ടു.

ഏപ്രിൽ 10 മുതൽ മേയ് രണ്ട് വരെയാണ് പരാതിക്കാരനായ ഒറ്റശേഖരമംഗലം സ്വദേശി എ.എസ്. അഭിജിത് വിഴിഞ്ഞം തുറമുഖത്തിലെ ഉദ്യോഗസ്ഥരെ തൈക്കാട് ഗസ്റ്റ് ഹൗസിൽ നിന്നും തുറമുഖത്തിലെത്തിച്ചിരുന്ന കരാർ കമ്പനിയായ ഹൈനസ് ട്രൂപ്പ് ട്രാവൽസിൽ ജോലി ചെയ്തിരുന്നത്. വാഴിച്ചൽ ഇമ്മാനുവേൽ കോജിലെ മൂന്നാം വർഷ ബിരുദ വിദ്യാർഥിയാണ് പരാതിക്കാൻ. അച്ഛൻ മരിച്ചു.

അമ്മയും ഒരു സഹോദരിയും അഭിജിത്തിനുണ്ട്. 14400 രൂപയാണ് അഭിജിത്തിന് കിട്ടാനുള്ളത്. ശമ്പളത്തിനായി കമ്പനിയിൽ ഇറങ്ങികയറിയിട്ടും ഫലമുണ്ടായില്ലെന്ന് പരാതിയിൽ പറയുന്നു. ആഗസ്റ്റ് അഞ്ചിന് കേസ് പരിഗണിക്കും.

Tags:    
News Summary - Driver at Vizhinjam port not paid salary to support family: Human Rights Commission to take action

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.