മണ്ണാർക്കാട്ടേത് രാഷ്ട്രീയ കൊലപാതകമല്ലെന്ന് കാനം

മലപ്പുറം: മണ്ണാർക്കാട് സഫീർ വധം രാഷ്ട്രീയ കൊലപാതകമല്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. 
പ്രതികൾക്ക് സി.പി.ഐയുമായി ബന്ധമില്ല. മണ്ണാർക്കാട് സംഭവത്തിന്‍റെ പേരിൽ പ്രതിപക്ഷം സി.പി.ഐയെ ലക്ഷ്യം വെക്കുകയാണെന്നും കാനം വ്യക്തമാക്കി.

സംഭവം രാഷ്​ട്രീയ കൊലപാതകമായി കാണരുതെന്ന്​​ പിതാവും സിറാജുദ്ദീനും പ്രതികരിച്ചിരുന്നു. പ്രതികൾ യൂത്ത്​ ലീഗ്​ പ്രവർത്തകനായിരുന്നു. പിന്നീട്​ ഇവർ സി.പി.​എമ്മിലും സി.പി.​െഎയിലുമായി ചേരുകയായിരുന്നു.  പ്രതികള്‍ സിപിഐ ആകുന്നതിന് മുമ്പ് തന്നെ ആരംഭിച്ച പ്രശ്നങ്ങളുടെ തുടര്‍ച്ചയാണ് കൊലപാതകമെന്നും സഫീറി​​​​െൻറ പിതാവ് സിറാജുദ്ദീന്‍ പറഞ്ഞു.

Tags:    
News Summary - Kanam Rajendran on Mannarkkad Safeer Murder-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.