വനിതാ മതിൽ: എൻ.എസ്.എസ് നിലപാട് സമുദായംഗങ്ങൾ തള്ളികളയും -കാനം

മലപ്പുറം: വനിതാമതിലിനെതിരായ എൻ.എസ്​.എസ്​ നിലപാട്​ സമുദായാംഗങ്ങൾ തള്ളിക്കളയുമെന്ന്​ സി.പി.​െഎ സംസ്ഥാന സെക്രട ്ടറി കാനം രാജേന്ദ്രൻ. ഭരണഘടനക്ക്​ മുകളിൽ വിശ്വാസ​ത്തെ സ്ഥാപിക്കാനാണ്​ എൻ.എസ്​.എസ്​ ശ്രമം.

അവർക്ക്​ സ്വന്തമ ായ നിലപാട്​ എടുക്കാൻ എല്ലാ അവകാശവുമുണ്ട്​്​. എന്നാൽ, ആ നിലപാട്​ ശരിയോയെന്ന്​ നായർ സമുദായാംഗങ്ങളാണ്​ ആലോചിക ്കേണ്ടത്​. എൻ.എസ്​.എസ്​ പറയുന്നതുപോലെ വോട്ട്​ ചെയ്​തിരുന്നെങ്കിൽ വിമോചന സമരശേഷം നടന്ന തെരഞ്ഞെടുപ്പിൽ ഇടതു പക്ഷത്തിന്​ 39.5 ശതമാനം വോട്ട്​ കിട്ടില്ലായിരുന്നു.

അന്ന്​ മന്നത്ത്​ പത്മനാഭനടക്കം പരിശ്രമിച്ചിട്ടും ഇടതുശക്​തിയെ തകർക്കാനായില്ല. സ്വിച്ചിട്ടാൽ പ്രവർത്തിക്കുന്ന സംഘടനകളല്ല ഇവയൊന്നും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എസ്​.എൻ.ഡി.പി വിരുദ്ധ നിലപാടെടുത്തിട്ടും എൽ.ഡി.എഫിന്​ ഒന്നും സംഭവിച്ചില്ല. സമുദായ സംഘടനകളുടെ എതിർപ്പ്​ ഇടതുപക്ഷത്തെ ഒരു നിലക്കും ക്ഷീണിപ്പിക്കില്ല.

ഏതെങ്കിലും വോട്ട്​ ബാങ്കിന്​ വേണ്ടിയല്ല ഇടതുപക്ഷം നിലപാട്​ സ്വീകരിക്കുന്നത്​. വനിതാമതിൽ വർഗീയമതിലല്ലെന്നും സ്​​േനഹ മതിലാണെന്നും കാനം വ്യക്​തമാക്കി. ഇത്തരം പ്രചാരണം ദുഷ്​ടലാക്കോടെയാണ്​. വർഗീയതയെ ചെറുക്കേണ്ട മുസ്​ലിം ലീഗ്​ വരെ ബി.ജെ.പി നിലപാടിനൊപ്പമാണ്​. വനിതാമതിലിന്​ മതനിരപേക്ഷരായ എല്ലാ മനുഷ്യരുടെയും പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

സ്വതന്ത്ര പരീക്ഷണത്തിനില്ലെന്ന് സി.പി.െഎ
മലപ്പുറം: ഇത്തവണ ലോക്​സഭ ​െതരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തടക്കം സ്വതന്ത്ര പരീക്ഷണ​ത്തിനില്ലെന്ന്​ സി.പി.​െഎ. നാല്​ മണ്ഡലങ്ങളിലും പാർട്ടി സ്ഥാനാർഥികൾ തന്നെ മത്സരിക്കുമെന്ന്​ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സൂചന നൽകി. വയനാട്ടിലും പാർട്ടി ചിഹ്​നത്തിൽ സ്ഥാനാർഥിയുണ്ടാകും. കഴിഞ്ഞതവണ ​തിരുവനന്തപുരത്ത്​ ബെന്നറ്റ്​ എബ്രഹാമിനെ കൊണ്ടുവന്നതിന്​ എറെ പഴി കേൾക്കേണ്ടിവന്നു.

മികച്ച സ്ഥാനാർഥി ആയിരുന്നെങ്കിലും എതിർപ്രചാരണങ്ങൾക്കാണ്​ ശക്​തി ലഭിച്ചത്​. ഇത്തവണ കുറേക്കൂടി അനുകൂല സാഹചര്യമാണുള്ളത്​. കഴിഞ്ഞ തവണ വയനാട്​ ജില്ലയിൽ എൽ.ഡി.എഫിന്​ മേൽ​​െക്കെ ലഭിച്ചെങ്കിലും മലപ്പുറം ജില്ലയിലെ മൂന്ന്​ മണ്ഡലങ്ങളിലാണ്​ പിന്നാക്കമായത്​. സി.പി.എമ്മിനും സി.പി.​െഎക്കും സ്വാധീനമില്ലാത്ത ചില പോക്കറ്റുകൾ മലപ്പുറം ജില്ലയിലുണ്ട്​. അത്തരം പോരായ്​മകൾ പരിഹരിക്കാനുള്ള ശ്രമം നടക്കുന്നു​. സി.പി.​െഎ മത്സരിക്കുന്ന മണ്ഡലങ്ങളിൽ എല്ലായിടത്തും ബൂത്തുതല കമ്മിറ്റികളായി. പൊന്നാനിയും വയനാടും ​പരസ്​പരം മാറാനുള്ള ഒരു ചർച്ചയും സി.പി.എമ്മുമായി ഉണ്ടായിട്ടില്ലെന്നും കാനം വ്യക്​തമാക്കി.

Tags:    
News Summary - kanam rajendran nss woman wall -Keraal News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.