തിരുവനന്തപുരം: എൻ.ഐ.എ ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ മന്ത്രി കെ.ടി ജലീൽ ഒളിച്ച് പോകേണ്ടിയിരുന്നില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഔദ്യോഗിക വാഹനത്തിൽ പോകാമായിരുന്നു. എന്തുകൊണ്ടാണ് ഒളിച്ച് പോയതെന്ന് മന്ത്രിയാണ് വ്യക്തമാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ സമരം ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന് സർക്കാറിനെ സംശയ നിഴലിലാക്കാനാണ് ബി.ജെ.പിയുടെ ശ്രമം. അതിനൊപ്പം ചേരുകയാണ് കോൺഗ്രസ് ചെയ്യുന്നത്. എൻ.ഐ.എ സെക്രട്ടറിയേറ്റിന് ചുറ്റം മാത്രമാണ് കറങ്ങുന്നത്. രാജസ്ഥാനിൽ സി.ബി.ഐയെ ഉപയോഗിച്ച് സർക്കാറിനെ അട്ടിമറിക്കാൻ ബി.ജെ.പി ശ്രമിക്കുകയാണെന്ന് ആരോപണമുന്നയിച്ച കോൺഗ്രസ് ഇവിടെ അവർക്കൊപ്പം നിൽക്കുകയാണ്. സി.പി.ഐ സംസ്ഥാന നിർവാഹക സമിതിയിൽ കെ.ടി ജലീലിനും മുഖ്യമന്ത്രി പിണറായി വിജയനും എതിരെ വിമർശനമുണ്ടായിട്ടില്ല. എൽ.ഡി.എഫിനെ അടിക്കാനുള്ള വടിയല്ല സി.പി.ഐ. ഇതുമായി ബന്ധപ്പെട്ട പുറത്ത് വന്ന വാർത്തകൾ സത്യമല്ല. ഇടതുനിലപാടിൽ നിന്ന് വ്യതിചലിക്കുേമ്പാൾ വിമർശിക്കുന്നത് യുദ്ധ പ്രഖ്യാപനമല്ലെന്നും അദ്ദേഹം പറഞ്ഞു.
ദേശീയതലത്തിൽ ബി.ജെ.പി സർക്കാറിനെതിരെ വലിയ പ്രതിഷേധം ഉയരുകയാണ്. തൊഴിൽ നിയമഭേദഗതി, കാർഷിക ബിൽ എന്നിവയിലാണ് പ്രതിഷേധം. ഇതിനിടെയാണ് ബി.ജെ.പിക്കൊപ്പം ചേർന്ന് കോൺഗ്രസ് കേരളത്തിലെ ഇടതു സർക്കാറിനെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.