കെ. രാധാകൃഷ്ണനെതിരെ വിമർശവുമായി കാനം രാജേന്ദ്രൻ

മലപ്പുറം: മുൻ സ്പീക്കറാണെങ്കിലും മുൻ മന്ത്രിയാണെങ്കിലും നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്താൽ കർശന നടപടിയെടുക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. വടക്കാഞ്ചേരി കൂട്ട മാനഭംഗക്കേസിലെ ഇരയുടെ പേരു പരസ്യപ്പെടുത്തിയ സി.പി.എം ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തെറ്റ് ആരു ചെയ്താലും തെറ്റുതന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

മുൻ സ്പീക്കർക്കോ മന്ത്രിക്കോ പ്രത്യേകിച്ച് ഒരവകാശവുമില്ല. മനുഷ്യനല്ലേ, പലതരത്തിൽ തെറ്റുകൾ പറ്റിയേക്കാം. സി.പി.എമ്മിനുള്ളിലെ പ്രശ്നങ്ങൾ ആ പാർട്ടി തന്നെയാണു പരിഹരിക്കേണ്ടത്. അത്തരം പ്രശ്നങ്ങളൊന്നും സർക്കാറിന്റെ പ്രതിഛായയെ ബാധിക്കില്ലെന്നും കാനം പറഞ്ഞു.

സി.പി.എമ്മിന്റെ പ്രഖ്യാപിത നിലപാടിനെതിരെയാണ് എം.എം മണി പ്രതികരിച്ചത്. സി.പി.എം നയിക്കുന്ന മന്ത്രിസഭയിലെ അംഗങ്ങൾക്കെതിരെയാണ് അദ്ദേഹം പരാമർശം നടത്തിയത്. സർക്കാരാണ് അതിനെതിരെ നടപടിയെടുക്കേണ്ടത്. സി.പി.എമ്മിനും സി.പി.ഐയ്ക്കും ഇടയിൽ മണി ഒരു പ്രശ്നമല്ലെന്നും കാനം മാധ്യമങ്ങളോട് പറഞ്ഞു.

 

 

Tags:    
News Summary - kanam rajendran react k radhakrishnan comments

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.